/sathyam/media/media_files/2026/01/15/untitled-2026-01-15-11-49-38.jpg)
ജെട്ടിയില്‍ തട്ടി കേരളം ഇപ്പോള്‍ അനുഭവിക്കുന്ന വേദനകള്‍ അതിജീവിതമാര്‍ക്ക് വരെ ഉണ്ടാകാത്തതാണ് . ജെട്ടിയാല്‍ ജീവിതം വഴിമുട്ടിയ മന്ത്രി പൂങ്കവന്‍ സ്വയം സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ട് പൂജപ്പുരയിലേക്ക് അഞ്ചരക്കുള്ള വണ്ടി കാത്തിരിപ്പാണ്.
ജെട്ടി ഇടുവാന്‍ സമയമില്ലാത്ത മറ്റൊരുത്തന്‍ മുട്ടയാല്‍ ജീവിതം വഴിമുട്ടിയിരിക്കുമ്പോള്‍ ജനം മുട്ടയെറിഞ്ഞു കൊണ്ട് വരവേല്‍ക്കുന്ന കാഴ്ചകള്‍ മുട്ടില്‍ മരം വേട്ട ചാനലുകാര്‍ മുട്ടിന് മുട്ടിന് മുട്ടന്‍ വാര്‍ത്തകളായി പടച്ചുവിടുമ്പോള്‍ ജെട്ടിയുടെ ഇലാസ്റ്റിക്ക് തലയില്‍ കെട്ടി നടക്കുന്ന മറ്റൊരുത്തന്‍ ജെട്ടി ഇടാത്ത ആണുങ്ങള്‍ക്ക് വേണ്ടി ചാനലുകളില്‍ വന്നിരുന്ന് വെട്ടിത്തുറന്ന് പൊട്ടത്തരങ്ങള്‍ വിളിച്ചുകൂവുന്നു !
ജെട്ടിയും പെട്ടിയും മേടിക്കാന്‍ അതിജീവിതയോട് പൈനായിരം വാട്‌സാപ്പിലൂടെ ചോദിച്ചപ്പോള്‍ രണ്ടുമുറി ഫ്‌ലാറ്റും കൂട്ടത്തില്‍ വാങ്ങുവാന്‍ സമ്മതം കൊടുക്കുന്ന താലി കെട്ടിയ പെണ്‍കുട്ടികള്‍. കെട്ട്യോനുള്ള ഇത്തരം പാവം കുട്ടികളെ പറ്റിക്കുവാനായി മാത്രം ജനിച്ചിരിക്കുന്ന ജെട്ടിരാജാക്കന്മാര്‍ ഇനിയെങ്കിലും കടുക്ക ജ്യൂസ് കുടിക്കുവാന്‍ ജയിലധികൃതര്‍ അവസരമൊരുക്കി കൊടുക്കണം.
മന്ത്രിയെ തപ്പി തപ്പി പണ്ടാരമടങ്ങിയപ്പോള്‍ അവസാനം തന്ത്രിയെ കുതന്ത്രത്തില്‍ പൊക്കിയെന്നാരോപിച്ചു കൊണ്ട് തന്ത്രി ബന്ധുവും ഈശ്വരനുമായ ഒരു താന്ത്രികന്‍ ഇപ്പോള്‍ തലയില്‍ ഇട്ട ജെട്ടി ഇലാസ്റ്റിക്കില്‍ മുറുക്കി പിടിച്ചുകൊണ്ട് അണ്ണാക്കില്‍ പിരിവെട്ടി കൊണ്ടിരിക്കുകയാണ്.
പിരിവെട്ടി എന്ന് പറഞ്ഞപ്പോഴാണ് പിരായിരി മനസ്സില്‍ കയറിയത്. ഡോക്ടര്‍മാര്‍ക്കും സിവില്‍ സര്‍വീസുകാര്‍ക്കും സകലമാന നായന്മാര്‍ക്കും പിരിയിളക്കിക്കൊണ്ട് പിരായിരിയിലെ പ്രധാനമന്ത്രി തന്ത്രി വിഷയത്തിലും ജെട്ടി വിഷയത്തിലും ഇരട്ടത്താപ്പ് തട്ടി വിടുമ്പോള്‍ അടുത്ത മന്ത്രിസഭ ഈ ജെട്ടി തന്നെ വെട്ടിനിരത്തണം എന്ന് തോന്നിപ്പോകുന്നു .
ഒറ്റപ്പാലത്തുകാരുടെ ഗതികേടോര്‍ത്ത് നമ്മുക്കും മന്ത്രങ്ങള്‍ ഉരുവിട്ട് ജീവിക്കാം. മണ്ണാര്‍ക്കാട്ടെ കെട്ട്യോള്‍ടെ അപ്പന്‍ തട്ടിവിട്ടത് അവള്‍ക്ക് അങ്ങനെ തന്നെ വേണം എന്നാണ്. പൊട്ടനായ ഒരു കെട്ട്യോനെ കെട്ടിയതില്‍ അപ്പന്‍ ഇന്നും ഉറക്കത്തില്‍ ഞെട്ടിയുണരുന്നുണ്ടാകാം. കമന്റുകളില്‍ ഇത്രയേറെ തെറി കേള്‍ക്കുന്ന ഒരാള്‍ ഭൂമുഖത്ത് ഉണ്ടാകില്ല.
ജെട്ടിയൂരിയതിന്റെ പേരില്‍ കെട്ട്യോന്‍ മോന്തക്ക് പൊട്ടിച്ച മന്ത്രിക്കുട്ടന്‍ പത്തനാപുരത്ത് പൊട്ടിക്കുന്നത് കേട്ടു, 'ജയിലിലായ എംഎല്‍എ രാജിവെക്കണം എന്ന്' .
ഈ മന്ത്രി അഥവാ മുന്‍ മന്ത്രി പുത്രന്‍ ചെങ്ങന്നൂരിലെ ഭാസ്‌കര കാരണവരുടെ പുത്രന്റെ കെട്ട്യോളെ ജയിലില്‍ നിന്നുംകുതന്ത്രങ്ങളിലൂടെ പുറത്താക്കിയതും, സ്വന്തം പുത്രന് ജയിലില്‍ വെച്ച് ഒരു അതിജീവിത ജന്മം കൊടുത്തതും, സ്വപ്നസുന്ദരിമാരെ തന്ത്രപൂര്‍വം കൊണ്ട് നടന്നതും, സ്വന്തം തന്ത തള്ളിപ്പറഞ്ഞതും, തലമൂത്ത വെട്ടിനിരത്തല്‍ സഖാവിനെ വാളകത്ത് വെച്ച് കാമഭ്രാന്തന്‍ എന്ന് വെടി പൊട്ടിച്ചതും കേരളം കണ്ടിട്ടും ഇന്നും മന്ത്രിക്കുപ്പായമിട്ട് നടക്കുന്നത് ജെട്ടി കള്ളന്‍ മന്ത്രി രാജിവെച്ച ഒഴിവിലാണ് എന്നതാണ് ശാപം.
ജെട്ടിയൂരിയെറിഞ്ഞ് കിണറ്റില്‍ ഇറങ്ങി വോട്ട് തട്ടാന്‍ നോക്കി എട്ടുനിലയില്‍ പൊട്ടിയ മറ്റൊരു പൊട്ടന്‍, മന്ത്രി പുത്രന്‍ ചാനല്‍ തട്ടിപ്പുകളില്‍ പെട്ട് നട്ടം തിരിയുമ്പോള്‍ മരം വെട്ടുകാര്‍ ഇടപെട്ടുകൊണ്ട് തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ട് മന്ത്രിമാരെയും ചക്രവര്‍ത്തിയെയും വെള്ളപൂശുവാന്‍ പാര്‍ട്ടി ഓഫീസില്‍ കുത്തിപ്പിടിച്ചിരുന്നു കൊണ്ട് പത്തോളം ജെട്ടി വാര്‍ത്തകളും പെട്ടി വാര്‍ത്തകളും തന്ത്രി വാര്‍ത്തകളും പൊട്ടിച്ചുവിട്ട് ശത്രുക്കളെ നിഷ്‌കാസനം ചെയ്യുവാന്‍ പെടാപ്പാട് പെടുമ്പോള്‍ പണ്ട് തട്ടിപ്പില്‍ പെട്ടവര്‍ കുനിച്ചു നിര്‍ത്തി ഇടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്നു.
ജെട്ടി കേസുകള്‍ മാത്രം പൊട്ടിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്ന ഇത്തരം പൊട്ടന്മാര്‍ക്ക് അടുത്തുതന്നെ പണികിട്ടും തീര്‍ച്ച . പനമ്പിള്ളി നഗറില്‍ കൂട്ടുകാരികളായ നടിമാരുടെ അപ്പാര്‍ട്‌മെന്റില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന ജെട്ടികള്‍ സത്യം .
ജെട്ടികൊണ്ട് പാലം പണിയുന്ന മറ്റൊരുത്തന്‍ നാട് മൊത്തം പാലം പണിതുകൊണ്ടിരിക്കുന്ന ഗതികെട്ട കാലത്തിലൂടെ മന്ത്രിമാരും തന്ത്രിമാരുംമുട്ടിലിഴഞ്ഞു നീങ്ങുന്നു . പൊട്ടനായ ഗുരുകുല മന്ത്രിയുടെ കയ്യൊപ്പില്‍ പിഎംശ്രീ പൊട്ടിച്ചപ്പോള്‍ കേരള മക്കളെ ഒന്നടങ്കം മരപ്പൊട്ടന്മാരാക്കി മാറ്റുവാന്‍ പാലം പണിക്കാരന് സാധ്യമായി .
മുന്നയെന്ന് ആ തന്ത്രിയെ ജനം വിളിച്ചെങ്കിലും മന്ത്രിമാര്‍ അയാളെ തന്ത്രജ്ഞന്‍ എന്ന് വിളിച്ചുകൂവി .നാട്ടിലെ ഒട്ടുമിക്ക പാലങ്ങള്‍ക്കും കെട്ടുറപ്പുള്ള അടിത്തറയുണ്ടാക്കാന്‍ മുന്നക്ക് സാധിച്ചു. ബിരിയാണി ചെമ്പിലെ സ്വര്‍ണ്ണപെട്ടികളും ഡോളര്‍ പെട്ടികളും പാലം പണിയില്‍ മുക്കി കൊന്നെങ്കിലും ഇപ്പൊ കട്ടിള പ്പാളിയിലെ സ്വര്‍ണവും അയ്യപ്പന്റെ സ്വര്‍ണ്ണവും പാലം പണിയിലൂടെ ഉരുക്കി കളയുമോ എന്നാണ് കേരളത്തിന്റെ പേടി .
ജെട്ടിക്ക് ബദലായി വള്ളിക്കളസമിട്ട് കന്നട നാട്ടില്‍ പോയിട്ട് പൊട്ടത്തരം വിട്ടു വീഴചയില്ലാതെ വെച്ച് വിളമ്പിയപ്പോള്‍ പൊട്ടന്‍ ലുട്ടാപ്പിപെട്ടുപോയി. പത്തോളം ഡിഗ്രികളുമായി ആംഗലേയം മിണ്ടിയ ആ പൊട്ടന്‍ ഇന്നിപ്പോള്‍ റീല്‍സിലെ പോക്കര്‍ ആയി മാറി . ജെട്ടി ചെറിയൊരു വസ്ത്രമല്ല. മനുഷ്യന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം തന്നെയാണ്.
ശരിയായി ഇരുന്നാല്‍ ധൈര്യം, തെറ്റിയാല്‍ ലജ്ജഇതിന്റെ ഇടയിലാണ് ദിനചര്യം മുന്നോട്ടുപോകുന്നത്. കാറ്റ് ഉയരുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതും, ഓട്ടം വന്നാല്‍ പ്രാര്‍ത്ഥന തുടങ്ങുന്നതും ജെട്ടിയുടെ നന്മക്കായിട്ടാണ്.
വീട്ടില്‍ സ്വതന്ത്രനായ രാജാവ്, പുറത്ത് മൗനവ്രതം പാലിക്കുന്ന സന്ന്യാസിഇരട്ട സ്വഭാവമുള്ള ഈ വസ്ത്രം ജീവിതത്തെ അത്യന്തം ലളിതമായി, എന്നാല്‍ കൃത്യമായി പഠിപ്പിക്കുന്നു: എല്ലാം മറക്കാം, ജെട്ടിയെ മറക്കരുത്.
ലജ്ജയുടെ കാവല്‍ക്കാരന്‍,
ഹാസ്യത്തിന്റെ കൂട്ടുകാരന്‍,
ജീവിതം ഒന്നു മറിച്ചാലും
ജെട്ടി എന്നും അടുപ്പക്കാരന്‍!
സ്‌നേഹത്തോടെ - കന്നാസും കടലാസും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us