കന്നാസും കടലാസും
സാധാരണ ശനിയും ഞായറും കരമയിലേക്ക് വണ്ടിയുമായി കയറണമെങ്കിൽ ഒന്നൊന്നര മണിക്കൂർ എങ്കിലും എടുക്കാറുണ്ട്. റമദാൻ ഫെസ്റ്റിവൽ വന്നതിൽ പിന്നെ വണ്ടിയുമായി കയറുന്നത് തന്നെ ചിന്തിക്കാവുന്നതിൽ അപ്പുറമാണ്. രാത്രി ഏറെ വൈകിയുള്ള പാട്ടും ബഹളവും കുറെയധികം പേരിൽ അസ്വസ്ഥതയുളവാക്കുന്നുണ്ട്. നടക്കട്ടെ വൈബുകൾ !
അനന്ത് അംബാനിയുടെ വിവാഹ മാമാങ്കം കണ്ട് ധാർമികബോധം ഉണർന്ന മല്ലു പൊക ടീമുകൾ എന്തേ ആ യുവാവ് സ്വന്തം പോക്കറ്റിലെ പണംകൊണ്ടുണ്ടാക്കിയ 2000 ലധികം സ്പീഷീസുകളുടെയും 1.5 ലക്ഷത്തിലധികം മൃഗങ്ങളുടെയും ആവാസ കേന്ദ്രമായ 'വൻതാര' കാണാതെ പോകുന്നത് ? ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് അംബാനി പുത്രന് 3000 ഏക്കറിൽ സ്വന്തമായി സൃഷ്ടിച്ച ഈ വനനക്ഷത്രം