ഇ.ഡി–ഐ.ടി രാജ്യം തുറന്നുകാട്ടുന്ന ഇന്ത്യൻ യാഥാർഥ്യം; ടാക്സ് അടച്ച് നേരെ നടക്കുന്നവരും, റെയ്ഡുകളും ഇടനിലക്കാരും ഒത്തുതീർപ്പുകളും തേടി വളഞ്ഞുനടക്കുന്നവരും നിരവധി. കുരുക്കിലായ വമ്പന്മാരും ഡൽഹിയിലെ 'ഒത്തുതീർപ്പ്' ഇടനിലക്കാരും പ്രസിദ്ധം. കോൺഫിഡന്റ് റോയിയിൽ അവസാനിക്കുന്നത് ഒരു മുന്നറിയിപ്പിന്റെ രാഷ്ട്രീയം. നിയമം എല്ലാവർക്കും ഒന്നോ ? - കന്നാസും കടലാസും

കോൺഫിഡന്റ് എന്നത് വാക്കിൽ മാത്രമല്ല, പ്രവർത്തിയിലും കാണിക്കാമായിരുന്നു. നേരിടണമായിരുന്നു; ഒളിച്ചോടരുതായിരുന്നു.

New Update
cj roy-13
Listen to this article
0.75x1x1.5x
00:00/ 00:00

ഇ.ഡി–ഐ.ടി രാജ്യം: നേരെ നടന്നാൽ പേടിക്കേണ്ട, വളഞ്ഞാൽ വഴിയുണ്ട്. ഇ.ഡിയും ഐ.ടിയും രാജ്യം ഭരിക്കുന്ന നാളുകളാണ്. എന്നാൽ നേരെ ചൊവ്വേ കച്ചവടം ചെയ്യുന്നവർ ചോദിക്കുന്നത് നിസ്സാരം: “എന്ത് ഐ.ടി ? എന്ത് ഇ.ഡി ?” ടാക്സ് അടച്ചാൽ തല്ല് കിട്ടുമോ എന്നൊരു സംശയം മാത്രം.

Advertisment

ഒരു കാലത്ത് തൃശൂർക്കാരൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഏറ്റവും കൂടുതൽ ടാക്സ് അടച്ച മലയാളിയായിരുന്നു. അതുപോലെ, ഇന്നും എത്രയോ കച്ചവടക്കാർ മിണ്ടാതെയും മാന്യമായും ടാക്സ് അടച്ച് ജീവിക്കുന്നു. അവർക്ക് ഇ.ഡി ഒരു ന്യൂസ് ചാനൽ സ്‌ക്രോളാണ്; ഐ.ടി ഒരു ഓഫീസ് ബോർഡാണ്.


Kochouseph Chittilappilly

കള്ളിയത്ത് കൈരളി സ്റ്റീൽ മുതലാളി ഹുമയൂണിനെ ഡി.ജി.ജി.ഐ അറസ്റ്റ് ചെയ്ത് ജയിലിലയച്ചു. കള്ളിയത്ത് മാത്രം നോക്കിയാൽ മതി - പലരുടെയും പേരിൽ ടാക്സ് കേസുകൾ ഇപ്പോഴും ഫയലായി കിടക്കുന്നു.

വാഴവിള അണ്ടി കമ്പനിയുടെ മുതലാളി അനീഷ് ബാബുവിനെ ഇ.ഡി പിടിച്ചു. നിലമ്പൂരിലെ പി.വി. അൻവർ - ചോദ്യം ചെയ്യലും നിരീക്ഷണവും ചേർന്ന ഒരു നീണ്ട സിനിമയിൽ. മുക്താദിർ ഗ്രൂപ്പിൽ നിന്നും ഒരാൾ കൂടി കുടുങ്ങി. അമാന ടൊയോട്ട മുതലാളിയും ജിഎസ്ടി പ്രശ്നങ്ങളിൽ.

കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് - ഫെമ എന്ന മൂന്നു അക്ഷരത്തിന്റെ പേരിൽ ഇ.ഡിയുടെ “സ്പെഷ്യൽ ക്യാമറ ഫ്രെയിമിൽ”. ഉത്തരേന്ത്യയിലെ പോലെ പാർട്ടി മാറിയാൽ പ്രശ്നം മാറുമോ എന്ന ചിന്ത ഇവിടെ പരീക്ഷണത്തിലാണ്.


മഹാനായ ഗോകുലം ഗോപാലേട്ടനും ഫെമ റെയിഡു കളിലൂടെ നടക്കുന്നു. ഈ പ്രായത്തിലും ദുഃഖങ്ങൾ കടിച്ചമർത്തി മുന്നോട്ട്. വെള്ളാപ്പള്ളി പോലുള്ളവർ കാര്യങ്ങൾ ബുദ്ധിപരമായി നീക്കുന്നു - ചിലർ കേസ് ജയിക്കുന്നു.


gokulam gopalan

പക്ഷേ കഥ അവിടെ തീരുന്നില്ല. എം.വി. നികേഷ് കുമാർ സർവീസ് ടാക്സിന്റെ പേരിൽ അറസ്റ്റിലായപ്പോൾ ധൈര്യം കാണിച്ചത് ‘ബുള്ളറ്റ് റാണി’ എന്ന പേരിൽ അറിയപ്പെട്ട രേഷ്മ ലഖാനി. പെട്ടെന്ന് രംഗത്ത് വന്നത് - മരിച്ചുപോയ ബിഷപ്പിന്റെ മനസ്സും ഓഫീസ് മാനേജരുടെ ഭാര്യയുടെ സ്വർണവും, പിന്നെ എല്ലാം “സഹായകഥകൾ”.

അന്ന് ചാനലുകൾക്ക് നാവില്ലായിരുന്നു; ക്യാമറകൾക്ക് കണ്ണുമില്ലായിരുന്നു. പിന്നീട് കുരുക്കുകൾ മുറുകിയപ്പോൾ പുള്ളിക്കും ബോധ്യമായി രാഷ്ട്രീയമാണ് ഒളിത്താവളം എന്ന്.


അനിൽ അംബാനി വരെ കുടുങ്ങിയ രാജ്യം - ഇത് ഇന്ത്യയാണ്; ഇവിടെ “വലിയവൻ” എന്നത് താൽക്കാലിക പദവി. പുനീത് ഖാർഗെ, സന്ദീപ് ഗുപ്ത, പ്രത്യുഷ്‌കുമാർ സുരേഖ, നികുഞ്ജ് ഷാ, സഞ്ജയ് കൊട്ടാടിയ - പേരുകൾ മാറും; രീതികൾ മാറില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്രയോ പേർ…


Untitledtrsign

പലരും ദൂതന്മാരെ ഇടനിലക്കാരാക്കി കാര്യങ്ങൾ “ഒത്തുതീർപ്പിൽ” കൊണ്ടുപോകുന്നു. ഡൽഹിയിൽ ഇതിനൊക്കെ പരിഹാരം കാണിക്കുന്ന ഒരു റിട്ടയർഡ് ഉദ്യോഗസ്ഥ സമൂഹമുണ്ട്.

അവർ ചോദിക്കുന്ന പണം വിലപേശി, വിലപേശി, അവർ പറഞ്ഞിടത്ത് എത്തിച്ചാൽ റെയ്ഡ് പേപ്പറായി, ഫയലായി, “ക്ലോസ്‍ഡ്” ആയി.

അങ്ങനെ, ഇ.ഡി റെയ്ഡ്, ഐ.ടി റെയ്ഡ്, ജിഎസ്ടി റെയ്ഡ് - ഇന്ന് ചില കച്ചവടക്കാർക്ക് അത് അഭിമാന ചിഹ്നം. “എനിക്കും വന്നു” എന്നൊരു സ്റ്റാറ്റസ്.


പക്ഷേ പേടിച്ച് ആത്മഹത്യ ചെയ്തവർ ബംഗളൂരുവിന്റെ സ്വന്തം. കഫെ കോഫി ഡേ, കോൺഫിഡന്റ് - അവിടെ സംഭവിച്ചത് ധൈര്യമല്ല; ആനമണ്ടത്തരം.


കോൺഫിഡന്റ് എന്നത് വാക്കിൽ മാത്രമല്ല, പ്രവർത്തിയിലും കാണിക്കാമായിരുന്നു. നേരിടണമായിരുന്നു; ഒളിച്ചോടരുതായിരുന്നു.

cj roy-3

അവസാനം ചിരിയങ്കണ്ടത് ജോസഫ് റോയിക്ക് ആദരാജ്ഞലികൾ. അദ്ദേഹം ചിരിച്ചു; സിസ്റ്റം കരഞ്ഞില്ല. ഇതാണ് ഇ.ഡി–ഐ.ടി കാലം.

നേരെ നടന്നാൽ നിയമം; വളഞ്ഞാൽ വഴി; ഒടുവിൽ ചോദ്യം ഒന്ന് മാത്രം: നിയമം എല്ലാവർക്കുമൊന്നാണോ, അല്ലെങ്കിൽ എല്ലാവരും ഒരേ ഇടനിലക്കാരനെ അറിയണമോ ?

- കന്നാസും കടലാസും

Advertisment