/sathyam/media/media_files/2026/03/08/rafeeq-mammootty-2026-03-08-23-52-55.jpg)
കുമ്മനടി… രാജീവനടി… അനൂപടി… ഇന്ന് മുതൽ റഫീക്കടി… പട്ടിക ഇവിടെ അവസാനിക്കുന്നില്ല. രാഷ്ട്രീയത്തിന്റെ വേദിയിൽ കൂവലും കൈയടിയും ഒരുപോലെ മാറിമാറി വരുന്ന നാടകങ്ങളാണ് പതിവ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടി. സിദ്ദിഖിനെ കൂവി തോൽപ്പിക്കാൻ ശ്രമിച്ച അതേ വേദിയിൽ, ഒരാഴ്ചയ്ക്കകം ആ കൂവലിന് നേതൃത്വം നൽകിയയാളെ തന്നെ മലയാളത്തിന്റെ മഹാനടൻ നല്ല പച്ച മലയാളത്തിൽ തിരിച്ചയച്ച കാഴ്ചയാണ് ഇപ്പോൾ പലർക്കും ചർച്ചയായത്.
കർമ്മം എന്നൊന്നുണ്ടോ എന്ന ചോദ്യം പോലും പലർക്കും മനസ്സിൽ ഉയരുന്ന സംശയങ്ങൾ. അതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ നന്ദി പറയുന്നത് - കർത്താവേ നീ വലിയവൻ… അല്ലാഹുവേ നീ പരമകാരുണികൻ… ഭഗവാനേ നീ കാരുണ്യമൂർത്തി… എന്നെ ഒരു സിപിഎമ്മുകാരനാക്കി പടച്ചുവിടാത്തതിന്.
കാരണം ഒരു സിപിഎമ്മുകാരനായി തുടരുക എന്നത് ചെറിയ കാര്യമല്ല. ലെവി കെട്ടണം, ബ്രാഞ്ച് കമ്മിറ്റികളിൽ ഇരുന്ന് വലിയ വലിയ വാക്കുകൾ കേട്ട് തലകുലുക്കണം, മനസ്സിലായില്ലെങ്കിലും മനസ്സിലായെന്ന പോലെ അഭിനയിക്കണം, വ്യക്തിപൂജ പാടില്ലെങ്കിലും ഈ വിഡ്ഢിത്തരങ്ങൾ പറയുന്ന ഊളകളെ വാഴ്ത്തി പാടണം.
പാർട്ടി ജീവിതത്തിൽ മറ്റൊരു പരീക്ഷയും ഉണ്ട് - നിർദ്ദേശങ്ങൾ മാറുമ്പോൾ നിലപാടുകളും മാറണം. ഇന്നലെ കല്ലെറിയാൻ പറഞ്ഞാൽ കല്ലെറിയണം, നാളെ ജയ് വിളിക്കാൻ പറഞ്ഞാൽ ജയ് വിളിക്കണം.
ദേശാഭിമാനി അല്ലാതെ മറ്റൊരു പത്രവും വായിക്കരുത്, കൈരളി അല്ലാതെ മറ്റൊരു ചാനലും കാണരുത്. മീറ്റിങ്ങുകളിൽ കൂവാൻ പോയാൽ പ്രതിഫലം ഒരു ഷോഡ - അത്രയും ലളിതമായ രാഷ്ട്രീയ ഗണിതം.
ഇതിലും രസകരം സിനിമാ രാഷ്ട്രീയമാണ്. ഒരു ദിവസം മോഹൻലാലിനെ “സംഘി” എന്ന് വിളിക്കണം, അടുത്ത ദിവസം “സഖാവേട്ടൻ” എന്ന് വിളിക്കണം. സുരേഷ് ഗോപിയുടെ സിനിമ കാണുന്നത് വിലക്കാണ്.
മമ്മൂട്ടി ഒരിക്കൽ സഖാവായിരുന്നതിനാൽ കൈരളിയിൽ വരുന്ന വല്യേട്ടൻ സിനിമ കുടുംബസമേതം കാണണം എന്നൊരു മൗനനിയമവും ഉണ്ടായിരുന്നു. പക്ഷേ രാഷ്ട്രീയത്തിന്റെ കാലാവസ്ഥ പെട്ടെന്ന് മാറും.
വയനാട്ടിൽ മമ്മൂട്ടി “ഞാൻ സ്വകാര്യമായി വന്നതാണ്” എന്ന് പറഞ്ഞ ഒരു വാക്കോടെ കഥ തിരിഞ്ഞു. ഇന്നലെ വരെ “നമ്മുടെ മമ്മൂട്ടി” ആയിരുന്നവൻ ഇന്ന് ചിലർക്കു “കൊങ്ങി മമ്മൂട്ടി”. അവിടെ നിന്നാണ് പതിവുപോലെ സൈബർ ആക്രമണങ്ങളും വിവാദങ്ങളും.
അതുകൊണ്ടാണ് വീണ്ടും പറയുന്നത് - സകല ദൈവങ്ങൾക്കും നന്ദി. ഈ കൊടും വയ്യാവേലികൾ ഒന്നും ചെയ്യേണ്ടി വരാത്ത ഒരു സാധാരണ മനുഷ്യനായി പിറന്നതിന്. ഒറ്റ ഷോട്ടിൽ… മൊത്തം അടപടലം… സ്വാഹ !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us