Advertisment

ഹോട്ടലുടമകള്‍ക്ക് ആശ്വാസ വാര്‍ത്ത; വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില കുറച്ചു

author-image
Charlie
Updated On
New Update

ന്യൂഡല്‍ഹി: കാലം കുറേയായി നാം കേള്‍ക്കുന്നതാണ് പാചക വാതക വില വര്‍ധിപ്പിച്ചു. പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ന്നു എന്നൊക്കെ. എന്നാല്‍ ഇന്ന് ഹോട്ടലുടമകള്‍ക്കടക്കം ആശ്വാസകരമായ വാര്‍ത്ത വന്നിരിക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടര്‍ വില കുറച്ചിരിക്കുകയാണ്. രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന്റെ വില 135 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2223 രൂപയായി കുറഞ്ഞു. എന്നാല്‍, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്ബനികള്‍ മാറ്റം വരുത്തിയിട്ടില്ല.

നേരത്തെ മേയ് മാസത്തില്‍ എല്‍.പി.ജി സിലിണ്ടറിന്റെ വില കമ്ബനികള്‍ വര്‍ധിപ്പിച്ചിരുന്നു. 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിനും അന്ന് വില കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 3.50 രൂപയും വാണിജ്യ സിലിണ്ടറിന്റേത് എട്ട് രൂപയുമാണ് വര്‍ധിപ്പിച്ചത്.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 122.8 ഡോളറായാണ് വര്‍ധിച്ചത്. ഡബ്യു.ടി.ഐ ​ക്രൂഡിന്റെ വിലയും കൂടിയിട്ടുണ്ട്. 115.4 ഡോളറായാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വില വര്‍ധിച്ചത്.

lpg cylinder
Advertisment