Advertisment

സമഗ്രസേവനങ്ങളുമായി ലക്‌സസ് ലൈഫ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

പാലക്കാട്: ആഡംബര കാര്‍ നിര്‍മാതാക്കളായ ലക്‌സസ്, സമാനതകള്‍ ഇല്ലാത്ത സമഗ്രമായ ഓണര്‍ഷിപ്പ് പോര്‍ട്ട്‌ഫോളിയോ,ലക്‌സസ് ലൈഫ് അവതരിപ്പിച്ചു. ഫിനാന്‍സ്,സര്‍വീസ് ഓപ്ഷന്‍സ്, വാറന്റി,ഇന്‍ഷുറന്‍സ്,റോഡ് സൈഡ് അസിസ്റ്റന്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് ലക്‌സസ് ലൈഫ്. ഇതിനുപുറമെ ലക്‌സസ് പ്രി-ഓണ്‍ഡ് സര്‍വീസും അവതരിപ്പിച്ചിട്ടുണ്ട്. വാഹന ഉടമകളുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ലക്‌സസിന്റെ സേവന പരിപാടികള്‍. ലക്‌സസ് ഓണര്‍ഷിപ് പോര്‍ട്ട്‌ഫോളിയോ ലക്‌സസ് പ്രി-ഓണ്‍ഡ് എന്നിവയ്ക്കു പുറമേ ലക്‌സസ് ലൈഫിന്റെ കുടക്കീഴില്‍ ഒരുകൂട്ടം സേവനപദ്ധതികള്‍ കമ്പനി ആവിഷ്‌കരിക്കുന്നുണ്ട്.

ഇന്ത്യന്‍ വിപണിയോടുള്ള ശക്തമായ പ്രതിബദ്ധതയുടെ ഭാഗമാണ് ലക്‌സസ് ലൈഫെന്ന്, ലക്‌സസ് ഇന്ത്യ പ്രസിഡന്റ് പി.ബി. വേണുഗോപാല്‍ പറഞ്ഞു. പ്രോ കെയര്‍ സര്‍വീസാണ് ഇതില്‍ പ്രധാനം. അറ്റകുറ്റപണികള്‍ ഇതിന്റെ ഒരു പാക്കേജില്‍ ഉള്‍പ്പെടുന്നു. സമയാസമയങ്ങളിലെ അറ്റകുറ്റപണികളും ജനറല്‍ റിപ്പയറിങ്ങുകളുമാണ് പാക്കേജ് രണ്ടില്‍ ഉള്‍പ്പെടുന്നത്. മൂന്നു വര്‍ഷകാലാവധിയില്‍ 30,000 രൂപ, 60,000 രൂപ ഒരുലക്ഷം രൂപ എന്നിവയില്‍ ഏതും ഉപഭോക്താവില്‍ തെരഞ്ഞെടുക്കാം.

ഒറിജിനല്‍ വാറന്റിപോലെയുള്ള എക്‌സറ്റന്‍ഡഡ് വാറന്റിയാണ് മറ്റൊരു ആകര്‍ഷം. 24x7 റോഡ് സൈഡ് അസിസ്റ്റന്‍ഡ്, കാഷ് ലെസ് സര്‍വീസ് സൗകര്യം എന്നിവയും മറ്റു സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. ലക്‌സസ് റോഡ് സൈഡ് അസിസ്റ്റന്‍സിന്റെ ഭാഗമായി കേടായ വാഹനം തൊട്ടടുത്ത സര്‍വീസ് സ്‌റ്റേഷനില്‍ എത്തിക്കും. ബാറ്ററി ജംപ് സ്റ്റാര്‍ട്ട്, ലോക്ക് ഔട്ട് സര്‍വീസ്, ടയര്‍ അസിസ്റ്റന്‍സ്, റോഡ് സൈഡ് റിപ്പയര്‍, റിഫ്യൂവല്ലിംഗ്, ടാക്‌സി സേവനം എന്നിവയും റോഡ് സൈഡ് അസിസ്റ്റന്‍സില്‍ ഉള്‍പ്പെടും.

ലക്‌സസ് ലൈഫിലെ ഒരു സുരക്ഷാഘടകം, ലൈഫ് ഇന്‍ഷുറന്‍സ് ഉല്പന്നങ്ങളാണ്. ആഗോളതലത്തില്‍ ഇതിനകം രണ്ട് ദശലക്ഷം ഹൈബ്രിഡ് വാഹനങ്ങളാണ് ലക്‌സസ് വിറ്റഴിച്ചത്. 2020-ല്‍ ലക്‌സസ് ഇഎസ് 300 എച്ച് അവതരിപ്പിച്ചു. 90 രാജ്യങ്ങളില്‍ ലക്‌സസിന് സാന്നിധ്യം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lexusindia.co.in/lexus-ownership-portfolio and www.lexusindia.co.in/lexus-pre-owned

Advertisment