Advertisment

സംസ്‌കാരിക പ്രവർത്തകനും സാമുദായിക നേതാവുമായിരുന്ന സി എസ് നായരുടെ നിര്യാണത്തിൽ കോഴിക്കോട് പൗരാവലി അനുശോചിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: സംസ്‌കാരിക പ്രവർത്തകനും സാമുദായിക നേതാവുമായിരുന്ന സി എസ് നായരുടെ അകാല നിര്യാണത്തിൽ കോഴിക്കോട് പൗരാവലി അനുശോചിച്ചു.

കോഴിക്കോട്ടെ സാംസ്കാരിക സായാഹ്നങ്ങളിലെ സൗമ്യ സാന്നിധ്യമായിരുന്നു സിഎസ് നായരെന്ന് മലബാർ നായർ സർവീസ് സൊസൈറ്റിയുടെയും കേരള ലഹരി വിരുദ്ധ വേദിയുടെയും മുന്നോക്ക സമുദായ സംരക്ഷണ സമിതിയുടെയും സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സി എസ് നായരുടെ (മധുരിമചന്ദ്രശേഖരൻ നായരുടെ) നിര്യാണത്തിൽ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ഹനുമാൻ സേന ഭാരതിൻ്റെ സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

അനുശോചന യോഗത്തിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അനുസ്മരണ പ്രഭാഷണം നിർ വഹിച്ചു.

ഭൂരിപക്ഷ സമുദായ ഐക്യം ജീവിത വ്രതമാക്കിയ സമാജ സ്നേഹിയായിരുന്നു സിഎസ് നായരെന്ന് അദ്ദേഹം പറഞ്ഞു. ദലിത് നേതാവ് രാമദാസ് വേങ്ങേരി ,ഒ ബി സി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ സി മോഹനൻ, സംഗീത് ചേവായൂർ, അരുൺ മയ്യനാട്, ചെങ്കോട്ടുകോണം ശശിധര സ്വാമി, പുരുഷു സ്വാമി എന്നിവർ സംസാരിച്ചു.

kozhikode news
Advertisment