Advertisment

കട്ടച്ചൽകുഴി കൃഷ്ണൻകുട്ടിയുടെ നിര്യാണം; അനുശോചനം രേഖപ്പെടുത്തി

New Update

publive-image

Advertisment

കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻൻ്റെ മുൻ ഭാരവാഹിയും ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ മുൻ ജില്ലാ പ്രസിഡണ്ടും എസ്എൻ ട്രസ്റ്റ് ഡയറക്ടറുമായിരുന്നു കട്ടച്ചൽകുഴി കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.

ഓൺലൈനിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷതവഹിച്ചു. തിരുവനന്തപുരത്ത് നിന്നും വന്ന് കോഴിക്കോട് കാരനായി മാറി സ്വന്തം ഗ്രാമത്തിൻ്റെ പേരിൽ അറിയപ്പെട്ട ശാശ്വതീകാനന്ദ സ്വാമിയുടെ ഗൃഹസ്ഥ ശിഷ്യനുമായിരുന്ന കട്ടച്ചൽ കുഴി കൃഷ്ണൻകുട്ടി കോഴിക്കോട് ജില്ലയിൽ ശ്രീനാരായണ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവെച്ച ഗുരുഭക്തനായിരുന്നുവെന്ന് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അനുശോചന പ്രസംഗത്തിൽ പറഞ്ഞു.

കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ശിവഗിരിയിൽ എകെ ആൻ്റണി മുഖ്യമന്ത്രിയായ സമയത്ത് ഉണ്ടായ പോലീസ് ലാത്തി ചാർജിൽ പരിക്ക് പറ്റിയ അദ്ദേഹത്തിന് ശ്രീനാരായണ പ്രസ്ഥാനമെന്നത് ഒരു വികാരം തന്നെയായിരുന്നുവെന്ന് അനുശോചനയോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ പി എം രവീന്ദ്രൻ എസ് എൻ ഡി പി മലബാർ മേഖലാ മുൻ ഓർഗനൈസർ ഉണ്ണികൃഷ്ണൻ ചാലക്കുടി, പുഷ്പൻ ഉപ്പുങ്ങൽ, എം.രാജൻ, കെ.ബിനുകുമാർ, ഷിബിക എം, എസ് ജി ഗിരീഷ്, സി പി.കുമാരൻ, പ്രകാശൻ അമ്പലത്ത് കുളങ്ങര, പി.ബാലരാമൻ എന്നിവർ സംസാരിച്ചു .

kozhikode news
Advertisment