Advertisment

തീവണ്ടി വരുമാനപരിഷ്കാരം പുനപരിശോധിക്കണം: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: റെയിൽവേ വരുമാന പരിഷ്കാരം എന്ന പേരിൽ യാത്രാനിരക്ക് മൂന്ന് ഇരട്ടി വർദ്ധിപ്പിക്കാനുള്ള (മിനിമം ചാർജ് 10 രൂപയിൽ നിന്നും 30 രൂപ) നീക്കം ഉപേക്ഷിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ അടിയന്തര ഓൺലൈൻ യോഗം റെയിൽവേമന്ത്രി, റെയിൽവേ ബോർഡ്, അമിനിറ്റി കമ്മറ്റി ചെയർമാൻ മറ്റു ബന്ധപ്പെട്ടവരോടും അഭ്യർത്ഥിച്ചു.

കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതത്തിലായ ഈ സമയം വരുമാന വർദ്ധനവിന് യാത്രക്കാരെയും, റെയിൽവേ ജീവനക്കാരെയും, കാറ്ററിംഗ് കരാറുകാരെയും, തൊഴിലാളികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഏകപക്ഷീയമായ പരിഷ്കാരങ്ങളാണ് റെയിൽവേ ഇതുവഴി അടിച്ചേൽപ്പിക്കുന്നത്.

തീവണ്ടി ഗതാഗതം സാധാരണ നിലയിൽ ആകുമ്പോൾ ആണ് ഈ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുത്തുക. പാസഞ്ചർ എക്സ്പ്രസും, എക്സ്പ്രസ്സ്‌ സൂപ്പർഫാസ്റ്റ് ആക്കുക വഴി യാത്രക്കാർ അമിത നിരക്ക് നൽകാനും സ്റ്റോപ്പുകൾ കുറയാനും ഇടവരുത്തും.

പാസഞ്ചറുകൾ നിർത്തലാകുമ്പോൾ പകരം മെമു സർവീസ് ആരംഭിക്കണമെന്നും പാൻട്രികാർ നിർത്തുകയല്ല പകരം മിതമായ നിരക്കിൽ ശുചിത്വമുള്ള ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഹ്രസ്വദൂര യാത്രയ്ക്ക് കൂടുതൽ മെമു സർവീസ് ആരംഭിച്ചു മാത്രം ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പ് കുറയ്ക്കുന്ന കാര്യം പരിഗണിക്കാവു എന്നും യോഗം ആവശ്യപ്പെട്ടു.

ദീർഘദൂര യാത്രക്കാർ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ വളരെയധികം വിഷമം അനുഭവിക്കുന്നുണ്ട്. യാത്രക്കാർക്ക് ഒരു ദിവസത്തെ ഭക്ഷണം മാത്രമേ കയ്യിൽ കരുതുവാൻ കഴിയുകയുള്ളൂ.

റെയിൽവേ വരുമാന വർദ്ധനവിന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ കോൺഫെഡറേഷൻ 7.9.2019 റെയിൽവേക്കു സമർപ്പിച്ച റെയിൽവേ കൊറിയർ സർവീസ്, എയർപോർട്ടുകളുമായി ബന്ധിപ്പിച്ച് കാർഗോ കയറ്റുമതി ഇറക്കുമതി ചരക്കുനീക്കം, ടിക്കറ്റ് യാത്ര പരിശോധന കാര്യക്ഷമമാക്കുക, സ്റ്റേഷൻ, ഡിവിഷൻ സോണൽ, നാഷണൽ, റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി മീറ്റിങ്ങുകൾ മുടങ്ങാതെ വിളിച്ചുചേർത്ത് ഫലപ്രദമായ നിർദേശങ്ങൾ സമർപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ഇത് ഇന്ത്യയിലെ മുഴുവൻ തീവണ്ടി യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുന്ന പരിഷ്കാരം ആയതിനാൽ സംസ്ഥാന സർക്കാരിനെയും ജനപ്രതിനിധികളെയും കണ്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് കോൺഫെഡറേഷൻ സംസ്ഥാനതല യൂണിറ്റുകളോട് ആവശ്യപ്പെട്ടു.

ദേശീയ ചെയർമാൻ ഡോക്ടർ എ.വി അനൂപ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ ചാക്കുണ്ണി മുഖ്യ പ്രഭാഷണം നടത്തി.

വൈസ് ചെയർമാന്മാരായ സി.ചന്ദ്രൻ (ഡൽഹി), ടി സദാനന്ദൻ (ഐറോളി, നവി മുംബൈ), സി. മുരളീധരൻ (മഹാരാഷ്ട്ര) എം.സി റോബിൻ (ഈറോഡ്), ജനറൽ കൺവീനർ എം.പി അൻവർ(ചെന്നൈ), എം. എം. ബഷീർ (ഗോഹട്ടി), സി.പി ജോൺസൺ (ഹൈദരാബാദ്), അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, ടി.പി വാസു, പി.ഐ അജയൻ, സൺഷൈൻ ഷൊർണൂർ, ജിയോ ജോബ് പി (കർണാടക), എന്നിവർ പങ്കെടുത്തു.

ഡോക്ടർ എ.വി.അനൂപ്

ചെയർമാൻ.

ഷെവലിയർ.C.E. ചാക്കുണ്ണി

വർക്കിംഗ് ചെയർമാൻ

9847412000

എം. പി, അൻവർ

ജനറൽ കൺവീനർ

22/10/2020

kozhikode news
Advertisment