Advertisment

മലബാർ എക്സ്പ്രസ് തീപിടുത്തം, സമഗ്ര അന്വേഷണം നടത്തണം - കോൺഫെഡറേഷൻ ഓഫ് ഓൾഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് തീപിടുത്തത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കോൺഫെഡറേഷൻ ചെയർമാൻ ഡോക്ടർ എ.വി അനൂപ്, വർക്കിംഗ് ചെയർമാനും, കേരള റീജണൽ പ്രസിഡണ്ടുമായ ഷെവലിയർ സി. ഇ. ചാക്കുണ്ണി, കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, പി.ഐ അജയൻ എന്നിവർ റെയിൽവേമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, സതേൺ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം, പാലക്കാട് ഡിവിഷണൽ മാനേജർമാർ മറ്റു ബന്ധപ്പെട്ടവരോടും അഭ്യർത്ഥിച്ചു.

പാർസൽ വാനിൽ ഉണ്ടായിരുന്ന മോട്ടോർ ബൈക്കിലെ ഇന്ധനം ആണോ തീപ്പിടുത്തത്തിന് കാരണം എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പാർസൽ അയക്കുന്നവരും, കൈകാര്യം ചെയ്യുന്ന പാർസൽ ഓഫീസിലെ ജീവനക്കാരും, തൊഴിലാളികളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

പാർസൽ ബോഗിയുടെ കാലപ്പഴക്കവും, വൈദ്യുതി വയറിങ്ങിന്റെയും, അനുബന്ധ ഫിറ്റിങ്ങുകളുടെ അപാകതകളും പരിശോധനക്കു വിധേയമാക്കണം. അടുത്തകാലത്തായി ഉണ്ടായ (ഗോഡൗണുകളിലും വ്യാപാര വ്യവസായശാലകളിലും മറ്റും) തീ പിടുത്തങ്ങൾ അണയ്ക്കാൻ അഞ്ചും ആറും മണിക്കൂറുകളും, അഗ്നിശമനസേനയുടെ സമീപ പ്രദേശത്തെ നിരവധി യൂണിറ്റുകൾ എത്തിയിട്ട് കഠിന ശ്രമം നടത്തേണ്ടി വരുന്നു.

ചിലയിടങ്ങളിൽ കെമിക്കൽ ഉൾപ്പെട്ട സാമഗ്രികളും, പ്ളാസ്റ്റിക്, റബ്ബർ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും കത്തുമ്പോൾ അതിവേഗത്തിൽ തീ കെടുത്താൻ വെള്ളത്തിൽ കെമിക്കൽ ചേർത്ത മിശ്രിതം (എയർപോർട്ടുകളിലെ ആധുനിക പാന്തർ ഫെയർ യൂണിറ്റുകളിൽ ഉപയോഗിക്കുന്ന രീതിയിൽ) ഉപയോഗിക്കാൻ അനുയോജ്യമായ സാങ്കേതിക വിദ്യ കേരളം പ്രയോജനപ്പെടുത്തണം എന്നും അവർ അഭ്യർത്ഥിച്ചു.

kozhikode news
Advertisment