Advertisment

കേരളത്തിൽ മെമു - പാസഞ്ചർ സർവീസുകൾ ആരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകണം : കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: ഫെബ്രുവരി 18 മുതൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കുന്ന ഐആർസീടിസി മധ്യപ്രദേശ്, ഉത്തർപ്രദേശ് ഭാരത ദർശൻ ട്രെയിൻ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നിട്ടും മെമു - പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകാത്തത് യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്ന് കോൺഫെഡറേഷൻ കേരള മേഖലാ ഭാരവാഹികളായ ഷെവലിയാർ സി.ഇ.ചാക്കുണ്ണി, കൺവീനർമാരായ സൺഷൈൻ ഷോർണൂർ, പി.ഐ. അജയൻ, ജിയോ ജോബ് എറണാകുളം എന്നിവർ അഭിപ്രായപ്പെട്ടു.

സിനിമ ശാലകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെ സമസ്ത മേഖലകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ആരംഭിക്കാൻ നടപടി എടുക്കാത്തത് തീവണ്ടിയാത്രയെ ആശ്രയിക്കുന്ന ഭൂരിഭാഗത്തെ ദുരിതത്തിലാക്കുന്നു. ബസ് യാത്രയെക്കാൾ എത്രയോ ആദായകരവും, സമയലാഭവും, സുരക്ഷിതവും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് സൗകര്യപ്രദമായ മെമു - പാസഞ്ചർ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ആരംഭിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി റെയിൽവേ നോഡൽ ഓഫീസർ കൂടിയായ ചീഫ് സെക്രട്ടറിക്ക് എത്രയും വേഗം നിർദ്ദേശം നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു.

കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന താഴ്ന്ന വരുമാനക്കാർക്കും, ദിവസേന ജോലിക്ക് പോകുവാൻ ട്രെയിനിനെ ആശ്രയിക്കുന്നവർക്കും, വിദ്യാർഥികൾക്കും വലിയൊരു ആശ്വാസം ഇതുവഴി ലഭിക്കും.

 

kozhikode news
Advertisment