Advertisment

തീവണ്ടി - റെയിൽവേസ്റ്റേഷൻ പരിസരം കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ഉത്തരവിറക്കിയ റെയിൽവേ മന്ത്രാലയത്തെ സിഎആർയുഎ അഭിനന്ദിച്ചു

New Update

publive-image

കോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷൊർണൂർ, കേരള ഘടകം വൈസ് പ്രസിഡണ്ട് ജോയ് ജോസഫ്.കെ എന്നിവർ ബഹുമാനപ്പെട്ട റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ, സോണൽ - ഡിവിഷണൽ മാനേജർമാർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ മന്ത്രാലയം തീവണ്ടികളിലും, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും തീവണ്ടി യാത്രക്കാരുടെ കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ നടപ്പാക്കാൻ നിർദേശം നൽകി ഉത്തരവിറക്കിയത്.

കോച്ചുകൾ, ടോയ്ലറ്റ്, പാന്ററികാർ ക്ലീനിങ് നടത്തുകയും അണുവിമുക്തവുമാക്കുകയും ചെയ്യുക. എസി കോച്ച് ഫിൽട്ടർ ക്ലീനിങ്, എല്ലാ കോച്ചുകളളിലും വെള്ളം, ലിക്വിഡ് സോപ്പ് ഉറപ്പുവരുത്തുക, ഓടുന്ന വേളകളിലും തീവണ്ടികളിൽ ഒ.ബി.എച്.എസ്.സ്റ്റാഫ് കോച്ചുകളിൽ ക്ലീനിങ് മുതലായ പ്രവർത്തനങ്ങൾ നടത്തുക, കോച്ചുകളിൽ ജലവിനിയോഗം കൂടുന്ന സാഹചര്യത്തിൽ വെള്ളം നിറക്കാൻ സംവിധാനമുള്ള സ്റ്റേഷനുകളിൽ നിന്ന് വെള്ളം നിറക്കുക, അലക്കിയ വിരികൾ - തലയിണകൾ സീൽ ചെയ്ത കവറുകളിൽ വിതരണം ചെയ്യുക, അടുത്ത അറിയിപ്പ് വരെ ബ്ലാങ്കറ്റ്കൾ നൽകാതിരിക്കുകയും, എ.സി. കർട്ടൻ അഴിച്ചു വെക്കുക, എ.സി ടെമ്പറേച്ചർ 24-25ൽ പ്രവർത്തിപ്പിക്കാം, കോവിഡ് പ്രോട്ടോകോൾ, അനുബന്ധ അറിയിപ്പുകളും, A4 വലിപ്പത്തിൽ കോച്ചുകളിൽ പ്രദർശിപ്പിക്കുക, കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരുത്തിയ മേൽ മാറ്റങ്ങൾ യാത്രക്കാരെ നേരത്തെ അറിയിക്കുക ഉൾപ്പെടെ നിവേദനത്തിലെ എല്ലാ പ്രധാനപ്പെട്ട ആവശ്യങ്ങളും അനുവദിച്ചുകൊണ്ടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ നടപടികൾ തീവണ്ടി യാത്രക്കാർക്കും, റെയിൽവേ ജീവനക്കാർക്കും ഒരുപോലെ കോവിഡ് വ്യാപനത്തിൽ നിന്ന് പരമാവധി പരിരക്ഷ നൽകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു.

kozhikode news
Advertisment