Advertisment

എംസിആര്‍ സ്ഥാപക ചെയർമാൻ എം.എ ചാക്കോയുടെ നിര്യാണത്തിൽ അനുശോചിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: എംസിആർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും, ഈറോഡ് കേരളസമാജം സ്ഥാപകനും, ആദ്യ പവർലൂം ഉടമകളിൽ ഒരാളും, ചെറുകിട തുണി വ്യവസായ യന്ത്രവൽക്കരണത്തിന് തുടക്കമിട്ട വ്യവസായിയും, സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകനും, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വൈസ് ചെയർമാൻ എം.സി. റോബിന്റെയും, തമിഴ്നാട് റീജിയൻ കൺവീനർ എം.സി. റിക്സൺന്റെയും പിതാവുമായ എം.എ. ചാക്കോയുടെ നിര്യാണത്തിൽ അസോസിയേഷൻ കേരള ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു.

കോഴിക്കോട് അസോസിയേഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ ദേശീയ വർക്കിങ് ചെയർമാനും, കേരള ഘടകം പ്രസിഡണ്ടുമായ ഷെവലിയാർ സി.ഇ ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം ഈറോഡിൽ വിപുലമായി നടത്തിയപ്പോൾ സമ്മേളനത്തിന് ആദിത്യവും നേതൃത്വവും നൽകിയത് എം.എ ചാക്കോയും, അദ്ദേഹത്തിന്റെ സ്ഥാപനവും ആയിരുന്നുവെന്ന് അനുശോചന യോഗത്തിൽ അധ്യക്ഷൻ അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കും, കുടുംബാംഗങ്ങൾക്കും ഈറോഡിലെയും സ്വദേശത്തെയും മലയാളികൾക്കും എന്നും അദ്ദേഹം താങ്ങും തണലും ആയിരുന്നു. കേരള ഘടകം വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, ദേശീയ കൺവീനർമാരായ സൺഷൈൻ ഷോർണൂർ, ടി.പി വാസു, കേരള റീജിയൻ കൺവീനർമാരായ പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, കുന്നോത്ത് അബൂബക്കർ, സി.സി മനോജ്, സി.വി ജോസി എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. കൺവീനർ പി.ഐ അജയൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.

kozhikode news
Advertisment