Advertisment

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കോഴിക്കോട് താലൂക്ക് കമ്മിറ്റി വൈസ് ചെയർമാനും കോർപ്പറേഷൻ കോർഡിനേറ്ററും ആയി തെരഞ്ഞെടുക്കപ്പെട്ട സുധീഷ് കേശവപുരിയെ അനുമോദിച്ചു

New Update

publive-image

Advertisment

റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സുധീഷ് കേശവപുരിക്ക് എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ഷനൂബ് താമരക്കുളം ഉപഹാരം നൽകുന്നു

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കോഴിക്കോട് താലൂക്ക് കമ്മിറ്റി വൈസ് ചെയർമാനും കോർപ്പറേഷൻ കോർഡിനേറ്ററും ആയി തെരഞ്ഞെടുക്കപ്പെട്ട എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യെ അനുമോദിച്ചു.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൻ്റെ ഉൽഘാടനവും ഉപഹാര സമർപ്പണവും എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം നിർവ്വഹിച്ചു.

നിസ്വാർത്ഥമായി സാമൂഹ്യ സേവനപ്രവർത്തനങ്ങള്‍ നടത്തിയതിനുള്ള അംഗീകാരവും സ്വീകാര്യതയും ആണ് റെഡ് ക്രോസ് സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിൻ്റെ നേതൃസ്ഥാനത്തേക്ക് എത്തുവാൻ കഴിഞ്ഞതെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

യോഗം ഡയറക്ടർ കെ ബിനുകുമാർ അധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് സൊസൈറ്റി മുൻ ജില്ലാ അധ്യക്ഷൻ അഡ്വക്കറ്റ് എം രാജൻ യൂണിയൻ കൗൺസിലർ എം മുരളീധരൻ എന്നിവർ സംസാരിച്ചു.

 

sndp yogam kozhikode
Advertisment