പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; നാളെ സര്‍ക്കാരിനെതിരായ  അവിശ്വാസം ചര്‍ച്ചചെയ്യാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു; മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി

New Update

പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി എംഎല്‍എ ലക്ഷ്മി നാരായണനാണ് രാജിവച്ചത്. നാളെ സര്‍ക്കാരിനെതിരായ  അവിശ്വാസം ചര്‍ച്ചചെയ്യാനിരിക്കെയാണ് രാജി. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി.

Advertisment

publive-image

നിലവില്‍ 28 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയില്‍ 14 അംഗങ്ങളുടെ പിന്തുണയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്. പ്രതിപക്ഷത്തില്‍ എന്‍ആര്‍ കോണ്‍ഗ്രസില്‍ ഏഴ്് എംഎല്‍എമാരും അണ്ണാ ഡിഎംകെക്ക് നാല് എംഎല്‍എമാര്‍ വീതവും ഉണ്ട്. അതോടൊപ്പമാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് അംഗങ്ങളും ഉള്ളത്. അങ്ങനെയാണ് 14 പേരുടെ പിന്തുണ എന്‍ആര്‍ കോണ്‍ഗ്രസ് അണ്ണാ ഡിഎംകെ ബിജെപി സംഖ്യത്തിന് ഉള്ളത്.

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ മാറിനിന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ ഭരണപക്ഷത്തിന് നിജയം അനായാസമാകും. അംഗങ്ങളുടെ എണ്ണം 25 ആയി ചുരുങ്ങുകയും കേവല ഭൂരിപക്ഷത്തിന് 13 പേരുടെ പിന്തുണ മതിയെന്ന അവസ്ഥ വരികയു ചെയ്യും

congress mla
Advertisment