Advertisment

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര ബഡ്ജറ്റിൽ ഇന്ധന നികുതി ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു - ഓൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: കോവിഡ് 19 മൂലം സമസ്ത മേഖലകളും, പ്രത്യേകിച്ച് വ്യാപാര- ഗതാഗത മേഖലകളിലെ ആഘാതം മറികടക്കുന്നതിന് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ ഇന്ധനനികുതി, ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുമെന്നും, ജിഎസ്ടി യിലെ പാകപ്പിഴകൾ പരിഹരിക്കുമെന്നും, ജി എസ് ടിക്കു കീഴിൽ ആമിനസ്റ്റി സ്കീം പ്രഖ്യാപിക്കുമെന്നും ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ പ്രീ - ബഡ്ജറ്റ് അവലോകനയോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പെട്രോളിന് അടിസ്ഥാന വില ലിറ്ററിന് കേവലം 29 രൂപ 78 പൈസയും, ഡീസലിന് 30 രൂപ 95 പൈസയും ഉള്ളപ്പോഴാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും, എണ്ണ കമ്പനികളും മത്സരിച്ച് തീരുവ, വിൽപ്പനനികുതി, സെസ്സ്, റോഡ് സെസ്സ് ചേർത്ത് മൂന്നിരട്ടി വില പെട്രോളിന് 86 രൂപ 21 പൈസ , ഡീസലിന് 80 രൂപ 40 പൈസ യഥാക്രമം ഈടാക്കുന്നത്.

ഇന്ധനവില ഇങ്ങനെ ഉയരുകയാണെങ്കിൽ പൊതു-സ്വകാര്യ ഗതാഗതസൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും, നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്ക് ഇടവരുത്തും എന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

നോട്ട് നിരോധനം, ജിഎസ്ടി, പ്രളയം, നിപ്പ, അനന്തമായി നീളുന്ന കോവിഡ വ്യാപനം മൂലം വരുമാന ഇടിവു കാരണം നിത്യ ചിലവിന് പ്രയാസത്തിലാണ് സർക്കാർ ജീവനക്കാർ അല്ലാത്ത ഇടത്തര - ചെറുകിട - സാധാരണക്കാ രും ജീവനക്കാരും, തൊഴിലാളികളും ഇന്ധനം ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവർക്ക് മാസങ്ങൾക്കുമുമ്പേ നിവേദനം സമർപ്പിച്ചിരുന്നു.

ജൂലൈ 10, നവംബർ 18, ഡിസംബർ 7, 2020ൽ നടന്ന ജില്ലാ - സംസ്ഥാന - കേന്ദ്ര ജി എസ് ടി പരാതിപരിഹാര ഓൺലൈൻ യോഗങ്ങളിലെല്ലാം ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രതിനിധി ഷെവലിയർ സി. ഇ ചാക്കുണ്ണി സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര ബഡ്ജറ്റിൽ ഇന്ധന നികുതി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഉന്നയിക്കുകയും ഇമെയിൽ വഴി നിവേദനം അയച്ചിരുന്നു.

ബഡ്ജറ്റിൽ ആശ്വാസ നടപടികൾ ഉണ്ടായില്ലെങ്കിൽ നിലനിൽപ്പിന് ശക്തമായ സമരപരിപാടികൾക്ക് സാധാരണക്കാർ നിർബന്ധിതരാവും എന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷെവലിയർ സി. ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീകല മോഹൻ, ജെയിംസ് ജോബ്. പി, സെക്രട്ടറിമാരായ കെ മോഹൻകുമാർ, ജിയോ ജോബ്, ഖജാൻജി സിഎൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സി സി മനോജ് സ്വാഗതവും, സി. വി. ജോസി നന്ദിയും പറഞ്ഞു.

kozhikode news
Advertisment