Advertisment

എട്ട്‌ നോമ്പ്‌ ആചരണവും, വാർഷിക കൺവൻഷനും : സെപ്‌തംബർ 1 മുതൽ 7 വരെ

New Update

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട്‌ നോമ്പാചരണവും, വാർഷിക കൺവൻഷനും (വേർച്ച്വൽ) 2020 സെപ്തംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണിമുതൽ (ഇന്ത്യൻ സമയം രാത്രി 9.30) നടത്തപ്പെടുന്നു.

Advertisment

publive-image

സമൂഹ മാധ്യമങ്ങളിൽ കൂടി നടത്തപ്പെടുന്ന കൺവൻഷന്, മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയിലെ അഭിവന്ദ്യ തിരുമേനിമാരും, വന്ദ്യ വൈദീകരും നേതൃത്വം നൽകുന്നു.

ലോകമാകമാനം കോവിഡ്-19 എന്ന മഹാവ്യാധിയെ നേരിട്ടു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്ന നോമ്പ്‌ ആചരണത്തിലും സുവിശേഷ യോഗങ്ങളിലും ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യ സഹകരണങ്ങൾ സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു.

convection
Advertisment