Advertisment

കൊറോണക്കാലം എന്നെ നളപാചകനാക്കി

author-image
സത്യം ഡെസ്ക്
New Update

ഓരോ പുരുഷനും അടുക്കളയിലേക്ക് പ്രവേശിക്കാൻ കിട്ടിയ മനോഹര സമയമാണ് ലോക്ക് ഡൌൺ / കോറോണക്കാലം . പലർക്കും ജോലിയില്ല . പ്രവാസത്തിൽ കുടുംബമായോ ഒറ്റയ്ക്കോ കഴിയുന്നവർ വിരസമായ സമയത്തെ ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ട് പോക്കറ്റും ഒപ്പം മനസ്സും തൃപ്തിയാകുന്ന തരത്തിൽ ഭക്ഷണം പാകം ചെയ്തുകൊണ്ട് സ്ത്രീക്കൊപ്പം അടുക്കളയിൽ തുല്യത നേടാം . .

Advertisment

 

publive-image

ഇന്ന് പരിചയപ്പെടുത്തുന്നത് :

ഡബിൾ ഓംലറ്റ് :

--------------------------------

മുട്ട - 2 എണ്ണം

സവോള - 2 എണ്ണം (വലുതാണെങ്കിൽ ഒരെണ്ണം )

പച്ചമുളക് - 1 എണ്ണം നീളമുള്ളത്

കുരുമുളക് ചതച്ചത് - 1 /2 ടേബിൾ സ്പൂൺ

തക്കാളി - 1 / 2 കഷ്ണം

വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി - 2 കഷ്ണം

ഇഞ്ചി - ചെറിയ കഷ്ണം

മഞ്ഞൾ പൊടി - ഒരു നുള്ള്

തേങ്ങാ ചിരകിയത് - 1 ടേബിൾ സ്പൂൺ

ഉപ്പ്- ആവശ്യത്തിന്

ആദ്യം സവോള , പച്ചമുളക് , തക്കാളി , മുട്ട, ഇഞ്ചി , വെളുത്തുള്ളി എന്നിവ നന്നായി കഴുകുക . കോറോണക്കാലമായതിനാൽ കഴുകുന്നതിൽ മടി കാണിക്കരുത് . തക്കാളി പാതി മുറിച്ചു മാറ്റി വയ്ക്കുക . സവോള നടുവേ മുറിച്ച് സമാന്തരമായി നാലാക്കി മുറിച്ച് പിന്നെ അതിനെ നെടുകെ ആറോ ഏഴോ ആക്കി മുറിച്ച് ചെറു കഷ്ണങ്ങൾ ആക്കുക . തക്കാളിയും അത് പോലെ അരിഞ്ഞ് എടുത്ത് കുഴിവുള്ള പാത്രത്തിൽ ആക്കുക . ഇഞ്ചിയും , വെളുത്തുള്ളിയും, പച്ചമുളകും കുനുകുനെ അരിഞ്ഞു വയ്ക്കുക .

ഇനി തക്കാളിയും ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂട്ടി മിക്സ് ചെയ്തതിൽ മുട്ടകൾ പൊട്ടിച്ചൊഴിച്ചിളക്കുക ( മുട്ടത്തോട് കളയാൻ ശ്രദ്ധിക്കുക , പൊട്ടിച്ചിടുമ്പോൾ മുട്ടത്തോട് വീഴാതെ നോക്കണം ). ഇളക്കിയതിൽ ഉപ്പും( ആവശ്യത്തിന് ) മഞ്ഞൾ പൊടിയും തേങ്ങാ ചിരകിയതും , കുരുമുളക് ചതച്ചതും ചേർത്ത് .വീണ്ടും നന്നായി ഇളക്കുക . ഉപ്പ് പാകത്തിനുണ്ടോ എന്ന് നോക്കി കുറച്ചുനേരം അടച്ച് വയ്ക്കുക . ( 2 മിനിറ്റ് )......

നോൺ സ്റ്റിക് ഫ്രൈ പാൻ അടുപ്പിൽ വയ്ക്കുക . വെള്ളം ഇല്ലാതെ ചൂടായി എന്ന് തോന്നിയാൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക .ഫ്രൈ പാൻ മൊത്തം എണ്ണ എത്തുന്ന പോലെ ഒന്ന് ചുഴറ്റുക . എണ്ണ ചൂടായി കഴിഞ്ഞാൽ നേരത്തെ മിക്സ് ചെയ്തുവച്ചത് ഒഴിക്കുക .ഒഴിച്ചതിന് ശേഷം നന്നായി ചുഴറ്റി പാനിന്റെ എല്ലായിടത്തും എത്തുന്ന പോലെ

ആക്കി അല്പം കഴിഞ് ശ്രദ്ധിച്ച് മറിച്ചിടുക . അടുപ്പ് അൽപനേരം തീ കുറച്ച് വയ്ക്കുക . അൽപ നേരം തീ കുറഞ്ഞതിൽ കിടന്നാൽ അകം നന്നായി വേകുമെന്നതിനാൽ ആണ് അങ്ങനെ ചെയ്യുന്നത് .......

ഒന്ന് കൂടി മറിച്ചിട്ട് എടുത്ത് സെറാമിക് പ്ലേറ്റിൽ ആക്കി തീൻ മേശയിലേക്ക് കൊണ്ടുപോയി കഴിക്കാം . വേണമെങ്കിൽ കുരുമുളക് പൊടി മുകളിൽ വിതറി കഴിക്കാം ........

ഡബിൾ ഓംലറ്റ് റെഡി ....

publive-image

ഹരിഹരൻ പങ്ങാരപ്പിള്ളി

cookery
Advertisment