ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത മാസം പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് പഠനം. ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ അവസാനിക്കുമെന്ന് പഠനം പറയുന്നു.നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്.
/sathyam/media/post_attachments/HPfPKgM2nt4uvHA2Ky9u.jpg)
രോഗവ്യാപ്തിയുടെ വേഗം കുറയ്ക്കാന്‍ ലോക്ക്ഡൗണിനു കഴിഞ്ഞു. രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിച്ചു. കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് മൂന്നു മുതല്‍, ഒരു ദിവസം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് എത്തും.
ഒറ്റദിവസം 1500 കേസുകള്‍ക്ക് മുകളില്‍വരെ എത്താം. ഇത് മെയ് 12 ന് അകം 1,000 കേസുകളിലേക്കും മെയ് 16 ഓടെ പൂജ്യമായും കുറയും. ഈ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ ശനിയാഴ്ചയ്ക്കും മെയ് ആദ്യ രണ്ടാഴ്ചയ്ക്കുമിടയില് 35,000 ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവില്ലെന്നാണ് പ്രവചനം.
എന്നാല്‍ ഈ പഠനം ശരിയാവാന്‍ ഇടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗം കുറയുന്നത് സംബന്ധിച്ച് ഒരു തെളിവും ഇപ്പോഴില്ലെന്ന് വിദഗ്ധര്‍ പറയുന്നു.