ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ മറികടക്കാൻ ഡോക്ടറായ ഭർത്താവ് പറഞ്ഞു നൽകിയ ‘ടിപ്‌സ്‌’ ; കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ നിന്ന് താൻ പൂർണമായും സുഖം പ്രാപിച്ചുവെന്ന് ഹാരി പോട്ടർ രചയിതാവ്

author-image
ഫിലിം ഡസ്ക്
New Update

ഡൽഹി : കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ നിന്ന് താൻ പൂർണമായും സുഖം പ്രാപിച്ചുവെന്ന് ഹാരി പോട്ടർ രചയിതാവ് ജെ.കെ. റൗളിങ്. വൈറസിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് 54 കാരിയായ റൗളിങ് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്.

Advertisment

publive-image

ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചുവെന്ന് റൗളിങ് ട്വീറ്റ് ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ മറികടക്കാൻ ഡോക്ടറായ ഭർത്താവ് പറഞ്ഞു നൽകിയ ‘ടിപ്സും’ റൗളിങ് ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

5 തവണ ദീർഘമായി ശ്വാസോച്ഛോസം നടത്തുക. ഓരോ തവണയും ശ്വാസം വലിച്ച ശേഷം 5 സെക്കന്‍ഡ് പിടിച്ചുവച്ച ശേഷം പുറത്തേക്കുവിടുക. 6–ാമത്തെ തവണ ശ്വാസം വലിച്ച ശേഷം വായ് പൊത്തി ശക്തിയിൽ ചുമയ്ക്കുക. ഇങ്ങനെ രണ്ടു തവണ ചെയ്ത ശേഷം കുറച്ചുനേരം കമിഴ്ന്നു കിട്ടന്ന് 10 മിനിറ്റു ദീർഘശ്വാസം എടുക്കുക – വിഡിയോയിൽ പറയുന്നു. ഇതിനു ചെലവോ പാർശ്വഫലങ്ങളോ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Advertisment