ബഹ്‌റൈനില്‍നിന്നു വന്ന കോട്ടയം ജില്ലക്കാരില്‍ ഒന്‍പതു പേര്‍ നിരീക്ഷണ കേന്ദ്രത്തില്‍

New Update

കോട്ടയം: ബഹ്‌റൈനില്‍നിന്നും ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന കോട്ടയം ജില്ലക്കാരില്‍ ഒന്‍പതു പേരെ ക്വാറന്റയിന്‍ കേന്ദ്രമായ കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററില്‍ എത്തിച്ചു. ഇതില്‍ നാലു പുരുഷന്‍മാരും അഞ്ചു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്നു പുലര്‍ച്ചെ 4.15നാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇവരെ കൊണ്ടുവന്നത്.

Advertisment

publive-image

പേരൂര്‍ സ്വദേശി(31), മണര്‍കാട് സ്വേദശി(28), കറുകച്ചാല്‍ സ്വദേശി(24), ഏറ്റുമാനൂര്‍ സ്വദേശി(55), നീലൂര്‍ സ്വദേശിനി(48), കടനാട് സ്വേദേശിനി(40), മറവന്തൂരുത്ത്(26), ചങ്ങാശേരി സ്വദേശിനി(24), മീനടം സ്വദേശിനി(26) എന്നിരാണ് എത്തിയത്. വൈക്കം ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ. രമേശനും മാഞ്ഞൂര്‍ വില്ലേജ് ഓഫീസര്‍ എ.ഡി. ലിന്‍സും ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു.

ഇതോടെ കോട്ടയം ജില്ലയില്‍ വിദേശത്തുനിന്നെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവരുടെ എണ്ണം 17 ആയി. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവര്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി വീടുകളിലാണ് കഴിയുന്നത്.

covid 19 corona virus
Advertisment