Advertisment

കൊറോണ വാക്‌സിൻ - ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിക്ക് വലിയ നേട്ടം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ മനുഷ്യശരീരത്തിൽ സുരക്ഷിതവും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതാണെന്നും തെളിഞ്ഞിരിക്കുന്നു.

Advertisment

publive-image

1077 പേരിലാണ് വാക്‌സിൻ പരീക്ഷിച്ചത്. അവരെല്ലാം അതീവസൂക്ഷ്മ നിരീക്ഷണത്തിലുമായിരുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന സൂചനകൾ വളരെ ആഹ്ളാദകരമാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

വാക്‌സിന്റെ രണ്ടാമത്തെ സുരക്ഷാ പരീക്ഷണങ്ങൾ വലിയതോതിൽ നടക്കുകയാണ്. ബ്രിട്ടീഷ് സർക്കാർ, ഈ വാക്സിന്റെ 10 കോടി ഡോസിന് ഓർഡർ നൽകിയിട്ടുണ്ട്.

പരീക്ഷണനിരീക്ഷണങ്ങൾ കൃത്യമായി നീങ്ങിയാൽ 2021 ആദ്യപകുതിയിൽത്തന്നെ വാക്‌സിൻ വിപണയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യ നിർമ്മിക്കുന്ന 'കോവാക്സിൻ' ഹ്യൂമൻ ട്രയൽ ഇന്നുമുതൽ ഡൽഹിയിലെ എയിംസിൽ ആരംഭിച്ചു.18 നും 55 നുമിടയിൽ പ്രായവും ആരോഗ്യവുമുള്ള 100 പേരിലാണ് മരുന്നുപരീക്ഷണം ആദ്യം നടക്കുക. രണ്ടു ഡോസാണ് നൽകുന്നത്. രണ്ടാമത്തെ ഡോസ് രണ്ടാഴ്ചകഴിഞ്ഞു നൽകും. ഇഞ്ചക്ഷൻ വഴിയാണ് വാക്സിൻ നൽകുന്നത്.

ഇന്ത്യയിൽ ഭാരത് ബയോട്ടെക് ഇന്റർനാഷണലും Zydus Cadila യും ചേർന്നുനിർമ്മിക്കുന്നതുൾപ്പെടെ അരഡസൻ കമ്പനികൾ ഇന്ത്യയിൽ കോവിഡ് മരുന്നുനിർമ്മാണത്തിൽ വ്യാപ്രുതരാണ്.

ഇപ്പോൾ ലോകമൊട്ടാകെ 23 കമ്പനികൾ കോവിഡ് വാക്‌സിൻ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാ ണുള്ളത്.അമേരിക്കയുടെ കോവിഡ് വാക്‌സിൽ 27 ജൂലൈ മുതൽ 30000 ആളുകളിലാണ് പരീക്ഷിക്കാൻ പോകുന്നത്.

റഷ്യയുടെ കോവിഡ് വാക്‌സിൻ നിർമ്മാണം ബ്രിട്ടനിൽ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണം ബ്രിട്ടനൊപ്പം അമേരിക്കയും ഉന്നയിച്ചിരിക്കുകയാണ്. റഷ്യയും കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കി യതായി അവകാശപ്പെടുന്നു.

ചൈന നിർമ്മിക്കുന്ന വാക്സിന്റെ പരീക്ഷണങ്ങൾ വുഹാനിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്റ്റ് ലബോറട്ടയറിയിൽ അവസാനഘട്ടത്തിലാണെന്നും ഈ വർഷം അന്ത്യത്തോടെ മരുന്ന് മാർക്കറ്റിലെത്തു മെന്നും അവർ അവകാശപ്പെടുന്നു.

corona vaccination
Advertisment