മംഗളൂരൂ: കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയില്‍ ലിഫ്റ്റില്‍ തുപ്പിയ രണ്ട് വിദേശികള്‍ക്കെതിരെ
കേസെടുത്തു. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. പ്രദേശത്തെ ഫ്ലാറ്റിൽ ക്വാറന്റൈനില്‍ കഴിയുന്ന വിദേശികളാണ് ലിഫ്റ്റില്‍ തുപ്പിയത്.
/sathyam/media/post_attachments/Nkd0nLhzImH3EICIYp3j.jpg)
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇവർ ലിഫ്റ്റിൽ തുപ്പുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ
പുറത്തുവന്നിരുന്നു. ഇതിന് പിന്നാലയാണ് യുവാക്കൾക്കെതിരെ കേസെടുത്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ്
റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ റോഡിലും പൊതു ഇടങ്ങളിലും തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.