Advertisment

കൊറോണ മുൻകരുതൽ ഗുരുവായൂരില്‍ മന്ത്രി എ.സി.മൊയ്‌തീന്‍റെ അധ്യക്ഷതയിൽ യോഗം.

New Update

തൃശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന സന്ദർശന നഗരമായ ഗുരുവായൂ രിൽ മന്ത്രി എ.സി.മൊയ്‌തീന്‍റെ അധ്യക്ഷതയിൽ  ഗുരുവായൂർ നഗരസഭാ കൗൺസിൽ ഹാളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.

publive-image

ജില്ലാ കലക്‌ടർ ഷാനവാസ്, ജില്ലയിലെ എംഎല്‍എമാർ, ഗുരുവായൂർ നഗരസഭ, ദേവസ്വം, പൊലീസ്, ആരോഗ്യ വിഭാഗം പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ നിലവിലെ സാഹചര്യം വിലയിരുത്തി. നഗരസഭ നടത്തേണ്ട പ്രവർത്തനങ്ങൾ,ഗുരുവായൂരിൽ വെച്ച് നടക്കുന്ന വിവാഹ ങ്ങൾ പരിപാടികൾ, ക്ഷേത്രത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ, സന്ദർശകർക്ക് ലഭ്യമാകുന്ന കുടിവെള്ളവും അവയുടെ ശ്രോതസും ശുചീകരിക്കൽ,ശുചിമുറികൾ, വാഷ് ബേസിനുകൾ എന്നിവ ശുചീകരിക്കുന്നതിനും,ക്യൂ നിൽക്കുന്ന ഭാഗത്തെ സ്റ്റീൽ കമ്പികൾ ഇടക്കിടെ ശുചീകരിക്കാനും ചേർന്ന യോഗത്തിൽ മന്ത്രി ദേവസ്വത്തിന് നിർദേശം നൽകി.

Advertisment