Advertisment

കൊറോണ വൈറസ് : ഗുരുവായൂർ ദേവസ്വം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

New Update

തൃശൂർ: കൊറോണ വൈറസ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച നടന്ന ശ്രീഭൂതബലി ചടങ്ങുകളുടെ നേരത്തു ക്ഷേത്രത്തിനകത്തു വൻ തിരക്ക് വന്നത് അനുഭവപ്പെട്ടു. ഇതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ദേവസ്വം ഏർപ്പെടുത്തുന്നത്.

Advertisment

publive-image

ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമുള്ള പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നില്ല.ക്ഷേത്രത്തിൽ ചുമതലയുള്ള തന്ത്രി, മേൽശാന്തി, ഓതിക്കന്മാർ, ശാന്തിയേറ്റ നമ്പൂതിരിമാർ, കീഴ് ശാന്തിമാർ, പരിചാരകർ, ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മി നിസ്ട്രേറ്റർ, ക്ഷേത്രം ഡി. എ, മാനേജർമാർ, ക്ലർക്കുകൾ,

കാവൽക്കാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഡ്യൂട്ടിയിലുള്ള പോലീസുകാർ, ഒഫിഷ്യൽ ഫോട്ടോ ഗ്രാഫർമാർ, മാധ്യമപ്രവർത്തകർ, ഡോക്യുമെന്ററി വീഡിയോ ഗ്രാഫർമാർ എന്നിവർക്ക് മാത്രം പ്രവേശനം. വൈറസ് പകർച്ചയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണത്തിൽ ഭക്തർ സഹകരിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ് പറഞ്ഞു.

Advertisment