യുവതി യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ ഒരിമിച്ചു ജീവിക്കാമെന്ന് കോടതി

New Update

ഛണ്ഡിഗഡ്: വിവാഹപ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച്‌ താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി . യുവതി യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നിയമമനുസരിച്ച്‌ ഒരുമിച്ച്‌ ജീവിക്കാന്‍ എല്ലാവിധ അവകാശവുമുണ്ടെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് അല്‍ക സരിന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഈ വിധി.

Advertisment

publive-image

ഒരുമിച്ച്‌ താമസിക്കാന്‍ അനുവദിക്കണമെന്നും മാതാപിതാക്കളുടെ ഭീഷണിയുണ്ടെന്നും ആരോപിച്ച്‌ 19കാരിയും 20കാരനും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം അറിയിച്ചിരിക്കുന്നത്. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയിക്കാനാവില്ല, ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണം. ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണ്. പ്രായപൂര്‍ത്തിയായ മക്കള്‍ എങ്ങനെ ജീവിക്കണെന്ന് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്നും അവര്‍ക്ക് 'ലിവ് ഇന്‍ റിഷേന്‍ഷിപ്പില്‍' ജീവിക്കാമെന്നും കോടതി പറയുകയുണ്ടായി.

യുവതിയും യുവാവും നല്‍കിയ ഹര്‍ജ്ജിയില്‍ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഫത്തേഗഡ് സാഹിബ് സീനിയര്‍ പൊലീസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്കി..

19 കാരിയായ പെണ്‍കുട്ടിയും 20 കാരനായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയുണ്ടായി. ഇതോടെ കഴിഞ്ഞ 20 ന് പെണ്‍കുട്ടി വീട് വിട്ടിറങ്ങി യുവാവിനൊപ്പം താമസം തുടങ്ങിയത്.

court final judgement
Advertisment