ഹെല്‍ത്ത് ഡസ്ക്
Updated On
New Update
ഡൽഹി: കോവിഡ് രോഗത്തിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ എയിംസ് അനുമതി നൽകി. ആരോഗ്യമുള്ള, സന്നദ്ധരായ ആളുകളിൽ തിങ്കളാഴ്ച മുതൽ കോവാക്സിൻ മരുന്നിന്റെ പരീക്ഷണം നടത്താൻ ആശുപത്രി ഒരുങ്ങുകയാണ്.
Advertisment
കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇതിൽ പരമാവധി 100 പേർ എയിംസിൽ നിന്നുള്ളവരായിരിക്കും.
കോവിഡ് ബാധിച്ചിട്ടില്ലാത്ത, 18നും 55നും ഇടയിൽ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് സെന്റർ ഫോർ കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. സഞ്ജയ് റായ് പറഞ്ഞു.