Advertisment

കോവിഷീല്‍ഡിനും ,കൊവാക്‌സിനും ഇന്ത്യയില്‍ അനുമതി: ഡി.സി.ജി.ഐ അനുമതി അടിയന്തരഘട്ടങ്ങളിലെ ഉപയോഗത്തിന്

New Update

ഡല്‍ഹി: കാത്തിരിപ്പിനൊടുവിൽ രണ്ട് കോവിഡ് വാക്‌സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡി.സി.ജി.ഐ) അനുമതി നല്‍കി. ഓക്സ്ഫഡ് സര്‍വകലാശാലയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ്അനുമതി നല്‍കിയിരിക്കുന്നത്.

Advertisment

publive-image

കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്‌സ്പെര്‍ട്ട് കമ്മിറ്റി (എസ്.ഇ.സി.) കോവാക്‌സിൻ ഉപയോഗിക്കാമെന്ന് ശുപാർശ ചെയ്തിരുന്നു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിനും വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നു. ഈ ശുപാര്‍ശകൾ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിക്കുകയായിരുന്നു. ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാകും.

covi shield vaccine co vaccine
Advertisment