ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് 671 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് മരണം 26,273 ആയി. ഇന്ത്യയില്‍ 3,58,692 പേര്‍ രോഗം ബാധിച്ച് ചികില്‍സയിലുണ്ട്. 6,53,751 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആഗസ്ത് ആദ്യവാരം കോവിഡ് ബാധിതര്‍ 20 ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ 20.6 ദിവസംകൊണ്ട് രോഗം ഇരട്ടിക്കുന്നു. മഹാരാഷ്ട്രയില്‍ 8,308 പേര്‍ക്കും തമിഴ്‌നാട്ടില്‍ 4500 പേര്‍ക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ 2,92,589 ഉം മരണം 11,452 ഉം ആയി. തമിഴ്‌നാട്ടില്‍ 1,60,907 രോഗികളും 2315 മരണവും. ഡല്‍ഹിയില്‍ ആകെ 1.20,107 രോഗികളും 3571 മരണവുമായി. കര്‍ണാടകത്തില്‍ ആകെരോഗികള്‍ 55,115 ഉം മരണം 1152ഉം ആയി.