ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്.
രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക് കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 10,77,618 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
Advertisment
24 മണിക്കൂറിനിടെ 38,902 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വൈറസ് ബാധിതര്‍ 30000 കടക്കുന്നത്. ഈ സമയത്ത് 543 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
നിലവില്‍ 3,73,379 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 6,77,423 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.