പ്രകാശ് നായര്‍ മേലില
Updated On
New Update
ബാംഗ്ലൂർ: ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനം ( Community Spread) ആരംഭിച്ചതായി ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ചെയർമാൻ ഡോക്ടർ വി.കെ യാദവ് അറിയിച്ചു." സ്ഥിതി ഗുരുതരമാണ്. ഒരു ദിവസം 30000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതീവ ഗുരുതരമായ വിഷയം കോവിഡ് ഇപ്പോൾ ഗ്രാമീണമേഖലകളിലേക്ക് പടരുന്നു എന്നതാണ് " - ഡോക്ടർ യാദവ് ന്യൂസ് ഏജൻസി എഎന്‍ഐയോട് പറഞ്ഞു.
Advertisment
/sathyam/media/post_attachments/beINW11ViBF2qmG0Y8a9.jpg)
മഹാരാഷ്ട്രയിൽ മാത്രം രോഗികൾ 3 ലക്ഷം കടന്നിരിക്കുന്നു. ഇന്നലെ 144 പേർ മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരണപ്പെട്ടു. ഒരു ലക്ഷത്തിലധികമാളുകൾ രോഗബാധിതരായ ഇന്ത്യയിലെ ആദ്യനഗരമായി മുംബൈ മാറിയിരിക്കുന്നു.
രാജ്യമൊട്ടാകെ 10.77 ലക്ഷം ആളുകൾ രോഗബാധിതരാണ്. ആകെ മരണം 26,828. രോഗവിമുക്തരായവർ 6.77 ലക്ഷമാണ്. രാജ്യത്തെ പുതിയ കോവിഡ് ഹോട്സ്പോട്ടുകളായി പൂണെ ,ബാംഗ്ലൂർ ,ഹൈദരാബാദ് എന്നീ നഗരങ്ങൾ മാറിയിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us