ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനിടെ 14,264 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 11,667 പേര്‍ക്ക് രോഗം ഭേദമായി. പ്രതിദിന കേസുകളുടെ 70 ശതമാനത്തിലധികവും മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ്. രോഗമുക്തി നിരക്ക് 97.25 ശതമാനം. ഇന്നലെ 90 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കോവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. നിലവില്‍ പ്രതിരോധശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചുനിര്‍ത്താനായി. ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു.