പാലാ : ഒരു ഇടവേളയ്ക്ക് ശേഷം പാലായിൽ വീണ്ടും കോവിഡ് റിപ്പോർട്ടു ചെയ്തു . തെക്കേക്കരയിലുള്ള ഒരു യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒരു അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ഇയാൾ. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡും സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.
/sathyam/media/post_attachments/vAZMeAf3HgO1gEZNu5er.jpg)
പാലാ തെക്കേക്കരയിൽ കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതായി കരുതുന്ന വ്യാപാര സ്ഥാപനങ്ങൾ പോലീസ് അടപ്പിക്കുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാർ സമ്പർക്ക പട്ടികയും എടുത്തു തുടങ്ങി.
തങ്ങളുടെ പരിശോധനയിൽ യുവാവിനു കോവിഡ് ഉണ്ട് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നൂവെന്ന് കോട്ടയത്തെ ആരോഗ്യ വകുപ്പ് അധികൃതർ.പിന്നീട് സ്വകാര്യ ആശുപത്രിക്കാർ എന്തു പരിശോധനയാണു നടത്തിയതെന്ന് അറിവില്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം കോവിഡ് ചികിത്സാ വിദഗ്ധർ പറയുന്നു.
ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവിനു നെഗറ്റീവായി കണ്ടതിനാൽ വീണ്ടും തുടർ പരിശോധനകൾ ഉണ്ടാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us