നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ഭുവനേശ്വര്‍: മഴക്കാലത്തും മഞ്ഞുകാലത്തും രാജ്യത്തെ കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന് ഐഐടി ഭുവനേശ്വര്‍-എയിംസ് സംയുക്ത പഠനം ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ താപനില കുറയുന്നതോടെ കൊവിഡ് കേസുകളും കൂടുമെന്ന് ഐഐടി ഭുവനേശ്വറിലെ സ്‌കൂള്‍ ഓഫ് എര്‍ത്ത്, ഓഷ്യന്‍, ക്ലൈമാറ്റിക് സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വി. വിനോജ് നേതൃത്വം നല്‍കിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകള്‍ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. താപനില വര്‍ധിക്കുമ്പോള്‍ വൈറസിന്റെ ട്രാന്‍സ്മിഷന്‍ കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.