തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.07 ലക്ഷം പിന്നിട്ടു; പുതിയതായി രോഗം സ്ഥിരീകരിച്ചത് നാലായിരത്തിലധികം പേര്‍ക്ക്‌

നാഷണല്‍ ഡസ്ക്
Saturday, July 4, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 107001 ആയി. 24 മണിക്കൂറിനിടെ 4280 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 65 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 1450 ആയി ഉയര്‍ന്നു.

1849 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 66538 ആയി. ഇതുവരെ 1030 പേര്‍ ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

2214 പേരാണ് ഇന്ന് തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തി നേടിയത്. ഇതുവരെ 60592 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 44959 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×