തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1149 പേര്‍ക്ക്; 13 മരണവും

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 1149 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 22333 ആയി. 13 മരണമാണ് ഇന്ന് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പത്തും ചെന്നൈയിലാണ് സംഭവിച്ചത്.

തമിഴ്‌നാട്ടില്‍ 176 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 757 പേര്‍ രോഗമുക്തി നേടിയതാണ് തമിഴ്‌നാട്ടില്‍ നിന്ന് പുറത്തുവരുന്ന ആശ്വാസവാര്‍ത്ത. ഇതോടെ 12757 പേരുടെ രോഗം ഭേദമായി. 9400 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ 804 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 14799 പേര്‍ക്കാണ് ചെന്നൈയില്‍ കൊവിഡ് ബാധിച്ചത്. 132 പേര്‍ മരിക്കുകയും ചെയ്തു.

Advertisment