Advertisment

ത്രിശൂര്‍ ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

New Update

തൃശൂര്‍: ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ ഭാര്യ (40) മകന്‍ (15) എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Advertisment

publive-image

ഇവര്‍ നിലവിൽ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മകളും പരിശോധന ഫലം നഗറ്റീവായതിനാല്‍ ചാവക്കുടി താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി,വീടുകളില്‍ 18825 പേരും ആശുപത്രികളില്‍ 38 പേരും ഉള്‍പ്പെടെ ആകെ 18863 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച 249 പേരെയാണ് പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 പേർ ആശുപത്രി വിട്ടു.

ഏപ്രിൽ 1ബുധന്‍ 34 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 726 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 680 സാമ്പിളുകളുടെ പരിശോധനാഫലം വന്നിട്ടുണ്ട്.

46 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ബുധനാഴ്ച 5288 വീടുകള്‍ ദ്രുതകര്‍മ്മസേന സന്ദര്‍ശിച്ചു.

നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പെന്‍ഷന്‍ വാങ്ങുന്നവരുണ്ടെങ്കില്‍ ട്രഷറിയില്‍ പോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരാണെങ്കിലും ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകുന്നത് ഒഴിവാക്കി ബദല്‍ സംവിധാനം വിനിയോഗിക്കണം.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 4226 പേരെയും മത്സ്യചന്തയില്‍ 1463 പേരെയും ഇതുവരെ സ്‌ക്രീന്‍ ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ അഗതികളെ പാര്‍പ്പിച്ച് സംരക്ഷിക്കുന്നിടത്ത് വൈദ്യസഹായവും സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും സ്‌ക്രീനിങ്ങും ബോധല്‍ക്കരണവും  ഇന്ന് 380 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്.

ഇന്ന് 118 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജാഗ്രത കര്‍ശനമായി തുടരുന്നു. ദ്രുതകര്‍മ്മസേനയുടെനേതൃത്വത്തിലുളള ഗൃഹസന്ദര്‍ശനത്തിലൂടെ നിരീക്ഷണത്തിലുളളവര്‍ക്ക് നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നടക്കുന്നുണ്ട്.

Advertisment