ചെന്നൈയിൽ നാല് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, May 13, 2021

ചെന്നൈ:  ചെന്നൈയിൽ നാല് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവർ നാലു മണിക്കൂറാണ് കഴിഞ്ഞത്.

ഡോക്ടർമാർ ആംബുലൻസിൽ എത്തി ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു. ആംബുലൻസിൽ അത്യാസന നിലയിൽ 24 പേർ ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കയുള്ള ആശുപത്രിയിൽ എല്ലാത്തിലും രോഗികളുണ്ട്.

×