ചെങ്ങമനാട് പഞ്ചായത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൃതദേഹ സംസ്‌ക്കാരം; ചടങ്ങില്‍ പങ്കെടുത്ത 40 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

New Update

ചെങ്ങമനാട്: ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ 40 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും അടക്കമുള്ളവര്‍ക്കാണ് രോഗ ബാധയുണ്ടായത്. സംഭവത്തില്‍ വീട്ടുടമയുടെ പേരില്‍ ചെങ്ങമനാട് പൊലീസ് കേസെടുത്തു.

Advertisment

publive-image

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ചായിരുന്നു സംസ്‌കാര ചടങ്ങ് സംഘടിപ്പിക്കുകയും ആളുകള്‍ കൂടുകയും ചെയ്തത്. ഇതേതുടര്‍ന്നാണ് നടപടി.

അര്‍ബുദരോഗ ചികിത്സയിലായിരുന്ന വീട്ടിലെ വയോധികന് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും നെഗറ്റീവായ ശേഷം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിച്ചു. ഈ സമയം വീട്ടില്‍ ഒപ്പം താമസിക്കുന്ന മകന് കോവിഡ് ബാധിച്ചിരുന്നു. അതിനിടെയാണ് വയോധികന്‍ മരണപ്പെട്ടതും സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ചതും.

സംസ്‌കാര ചടങ്ങില്‍ ആളുകളെ കൂട്ടരുതെന്നും പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്നും വീട്ടുകാരോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതെല്ലാം അവഗണിച്ചാണ് ആളുകള്‍ കൂടിയത്. ഏതാനും ദിവസങ്ങള്‍ക്കകം ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമടക്കം കോവിഡ് ബാധിക്കുകയായിരുന്നു.

covid death
Advertisment