മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും പ്രമുഖ മറാത്തി എഴുത്തുകാരിയുമായ നീല സത്യനാരായണ കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസം മുമ്ബ് കോവിഡ് സ്ഥിരീകരിച്ച നീല സത്യനാരായണ അന്ധേരി മരോളിലുള്ള സെവന് ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മരണം.
നീല സത്യനാരായണയുടെ രണ്ട് ബന്ധുക്കള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇവര്‍ ചികിത്സിലാണ്. മഹാരാഷ്ട്രയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു നീല സത്യനാരായണ. മഹാരാഷ്ട്ര റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്നും നീല വിരമിച്ചത്. നീലത്തിന്റേതായി 10 കവിതാ സമാഹാരങ്ങളും ഏഴ് നോവലുകളും പുറത്തുവന്നിട്ടുണ്ട്.