Advertisment

നവയുഗം അൽഹസ്സ ശോബാ യൂണീറ്റ് മെമ്പറായ ബൈജുകുമാർ കോവിഡ് ബാധിച്ചു മരണമടഞ്ഞു.

New Update

അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശോബാ യൂണീറ്റ് മെമ്പറായ തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബൈജുകുമാർ (48 വയസ്സ്) കോവിഡ് ബാധിച്ചു മരണമടഞ്ഞു.

Advertisment

publive-image

ശരീരം തളർന്ന് റൂമിൽ ബോധമില്ലാതെ കിടന്ന ബൈജുവിനെ, സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ 28 ദിവസമായി മുബാറസ് ബിൻജ്ജലവി ഹോസ്പിറ്റലിൽ ICU വിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചേ 2.20 ന് ആയിരുന്നു മരണം.

അൽ ഹസ്സയിൽ പതിന്നാലു വർഷത്തോളമായി പ്ലംബർ ആയി ജോലി നോക്കി വരികയായിരുന്ന ബൈജു കുമാർ, നവയുഗം സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.

ഭാര്യ അർച്ചന എ നായർ, മക്കൾ വൈഷ്ണവി , വൈഷ്‌ണ

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവന്റെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യവിഭാഗം, മൃതദേഹം ഇവിടെത്തന്നെ അടക്കുവാനുള്ള നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.

ബൈജുകുമാറിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും, അൽഹസ്സ മേഖല കമ്മിറ്റിയും, ശോഭ യൂണിറ്റ് കമ്മിറ്റിയും, വിവിധ ഘടകങ്ങളും അനുശോചനം രേഖപ്പെടുത്തി.

Advertisment