Advertisment

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പുനപരിശോധിക്കണം; ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അടിയന്തിര യോഗം ബത്തേരിയിൽ - സംഘടനാ ഐക്യവേദി

New Update

publive-image

Advertisment

കോഴിക്കോട്: വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിക്കുമെന്ന ആശങ്കയിൽ സർക്കാർ നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചന. ചില കാറ്റഗറിയിലെ സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി വെള്ളിയാഴ്ചകളിൽ മാത്രമായി പരിമിതപ്പെടുത്താനും, വാരാന്ത്യ ലോക്ഡൗൺ അനിശ്ചിതമായി തുടർന്നാൽ സർക്കാർ-അർദ്ധസർക്കാർ-കോർപ്പറേറ്റ് സ്ഥാപന - പെൻഷൻ - മറ്റു സ്ഥിര വരുമാനക്കാർ - സമ്പന്ന വിഭാഗക്കാർ ഒഴികെ സമസ്ത മേഖലകളും കടുത്ത പ്രതിസന്ധിയിലും, ദുരിതത്തിലും ആവും. ഈ നില തുടർന്നാൽ ഈ മേഖലയുടെ വംശനാശം നേരിടാനാവും ഫലം.

ഇനി അത് താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാര-വ്യവസായ സമൂഹം അതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലൈറ്റ് ആൻഡ് സൗണ്ട് - ബേക്കറി- ബസ്സുടമ - സ്റ്റേഷനറി വ്യാപാരി ഉൾപ്പെടെ നിരവധി ആത്മഹത്യകൾ.

വാരാന്ത്യ ലോക്ഡൗൺ മൂലം നിരവധി കഷ്ടനഷ്ടങ്ങൾക്ക് പുറമേ കളവുകൾ പെരുകുന്നതും അടച്ച സ്ഥാപനങ്ങൾക്ക് മറ്റൊരു വെല്ലുവിളിയാണ്. വിവിധ സംഘടനകൾ, അവരുടെ ആവശ്യങ്ങൾ വെവ്വേറെ സർക്കാരിനെയും മറ്റു ബന്ധപ്പെട്ടവരുടെയും മുന്നിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല.

സമരത്തിന്റെ പാതയല്ല, സമന്വയത്തിന്റെ പാത സ്വീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കാനും, വ്യാപാര-വ്യവസായ - ടൂറിസ- ഹോട്ടൽ - ബസ് ഉൾപ്പെടെ ഓരോ വിഭാഗത്തെയും സ്വഭാവമനുസരിച്ച് (24x7) എല്ലാ ദിവസവും കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് തുറന്ന് പ്രവർത്തിക്കുന്നതിന് സർക്കാരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അനുമതി ലഭിക്കുന്നതിനു സമ്മർദ്ദം ചെലുത്തുന്നതിന വേണ്ടിയാണ് ബത്തേരിയിൽ സമാന സംഘടനാ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിക്കുന്നത്.

അതിന് വളരെ നല്ല പ്രതികരണങ്ങളാണ് വിവിധ മേഖലകളിലെ സംഘടനകളിൽ നിന്നും ലഭിക്കുന്നത്. 2021ജൂലൈ 21ന് വൈകിട്ട് ആറുമണിക്ക് സുൽത്താൻബത്തേരി (വയനാട്) സപ്ത റിസോർട്ട് ആൻഡ് സ്പാ സ്റ്റാർ ഹോട്ടലിൽ കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് മലബാർ ഡെവലപ്മെന്റ് കൗൺസിലിലെയും, വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗം ചേരുന്നതെന്ന് സംഘാടകർ അറിയിക്കുന്നു.

kozhikode news
Advertisment