/sathyam/media/post_attachments/S12wwAqDmBgfw5G8VbP3.jpg)
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം വിവിധ സംസ്ഥാനങ്ങളിൽ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 3390 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേരാണ് ഇന്ന് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,958 ആയി. 3,950 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 53,017 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 50,978 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
മുംബൈയിലാണ് കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മുബൈയില്‍ മാത്രം 58,135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . 2,190 പേര്‍ രോഗം ബാധിച്ച് മരിച്ചു. 28,959 പേര്‍ ചികിത്സയില്‍ കഴിയുന്നു.
തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ പ്രതിദിന മരണ നിരക്കിൽ ഇന്ന് വലിയ വർധനവാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 38 മരണമാണ് രേഖപ്പെടുത്തിയത്. ഇവരിൽ 31 പേരും ചെന്നൈയിലാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച 1415 പേർ ചെന്നൈയിലാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 44661 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം കൊവിഡ് ബാധിതർ 31896 ആയി. മരണസംഖ്യ 435 ലേക്കെത്തി.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2224 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയർന്ന രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 56 പേർ കൂടി മരിച്ചതോടെ ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1327 ആയി. ആകെ രോഗബാധിതർ 41,182 ആണ്.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 20,000 ത്തോളം കിടക്കകള്‍ കൂടി കണ്ടെത്താന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 40 ഓളം ഹോട്ടലുകളും 80 ഓളം ഹാളുകളും ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us