രാജ്യത്ത് കോവിഡ് ബാധിതര്‍ 10 ലക്ഷം കടന്നു, മരണം 25,000ന് മുകളില്‍; 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് കോവിഡ്, 687 മരണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രോഗം സ്ഥിരീകരിച്ചവര്‍ 10 ലക്ഷം കടന്നു. 10,03,832 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 25000 കടന്നു. 25602 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Advertisment

publive-image

24 മണിക്കൂറിനിടെ 34956 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസും 30,000 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 687 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 635757 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 342473 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 8,641 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ്.  ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,84,281ആയി.

covid india
Advertisment