New Update
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗൺ ഇന്നും തുടരും. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായി കര്‍ശ്ശന സുരക്ഷ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Advertisment
ഹോട്ടലുകളിൽ നിന്ന് പാർസൽ വാങ്ങാൻ ഇന്നും അനുമതിയില്ല. ഓൺലൈൻ ഓർഡർ മാത്രമേ അനുവദിക്കൂ. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേർ അറസ്റ്റിലായി.
5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു. ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണിൽ വലിയ ഇളവുകൾക്ക് സാധ്യതയുണ്ട്.