Advertisment

ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു..കോവിഡ് -19 ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

New Update

ഇന്ത്യ, ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ലോകത്തെ ആറാമത്തെ രാജ്യമായി മാറിയിരിക്കുന്നു. ആകെ രോഗബാധിതർ - 2,36,657. ഇന്ന് റിക്കാർഡ് 9,887 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിലവിൽ രോഗബാധിതർ 1,15,942 ആണുള്ളത്. രോഗവിമുക്തർ -1,14,072. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 294 പേരെന്നതും ഒരു റിക്കാര്ഡാണ്.

Advertisment

publive-image

ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്കുശേഷം ഏറ്റവും കൂടുതൽ കൊറോണ വൈറസ് പടരുന്ന സംസ്ഥാനമായി ഗുജറാത്ത് മാറിയിരിക്കുന്നു. മരണനിരക്കും ഉയരുന്നത് ഉത്കണ്ഠാജനകമാണ്‌.

കേന്ദ്ര ആരോഗ്യവകുപ്പിന്റെ ജൂൺ 5 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 2 ലക്ഷത്തിലധികം വരുന്ന കോവിഡ് രോഗികളിൽ 65 % വും മഹാരാഷ്ട്ര,ഗുജറാത്ത്,ഡൽഹി,തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയിൽ 80,229, തമിഴ് നാട്ടിൽ 28,694, ഡൽഹിയിൽ 26,334, ഗുജറാത്തിൽ 19,094 ഉം ആളുകൾ രോഗബാധിതരാണ്.കോവിഡ് ബാധിച്ചു മഹാരഷ്ട്രയിൽ മരിച്ചത് 2,849 പേരാണ്.ഗുജറാത്തിൽ 1122 ഉം ഡൽഹിയിൽ 708 ഉം തമിഴ് നാട്ടിൽ 232 പേരുമാണ് മരണപ്പെട്ടത്.

ഗുജറാത്തിൽ അഹമ്മദാബാദിലും സൂറത്തിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.ലോകമാകെ ഇതുവരെ കോവിഡ് മൂലം മരിച്ചവർ 4 ലക്ഷമാകുന്നു (399,003). രോഗബാധിതർ -68,85,120. രോഗമുക്തരുടെ എണ്ണം 33,75,553 ആണ്.

മരണനിരക്കുകൾ, അമേരിക്ക - 111,408, UK -40,465, ബ്രസീൽ - 35,047, ഇറ്റലി - 33,774, ഫ്രാൻസ് - 29,111, സ്‌പെയിൻ - 27,134, മെക്സിക്കോ -13,170, ജർമ്മനി -8,763, ഇറാൻ - 8,209, ബെൽജിയം -9,580, കാനഡ -7,703, ഇന്ത്യ - 6,672, പെറു -5,162, റഷ്യ -5,725 എന്നിങ്ങനെയാണ്.

covid new details
Advertisment