സുനില്‍ പാലാ
Updated On
New Update
പാല: പ്രവിത്താനം ചന്തക്കവല സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചിരുന്ന ഏഴാച്ചേരി സ്വദേശിയായ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു രോഗ ലക്ഷണവുമില്ലായിരുന്ന ഇദ്ദേഹം ഇന്നലെ വരെ ഓട്ടോ ഓടിച്ചു.
Advertisment
/sathyam/media/post_attachments/dJnrVCcRLco4oudZnaTv.jpg)
ഉള്ളനാട് പി.എച്ച്. സി. യിൽ കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർമാരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ റിസൽട്ട് ഇന്ന് വന്നപ്പോഴാണ് ഓട്ടോ ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ഇദ്ദേഹം ഇപ്പോൾ ഏഴാച്ചേരിയിലെ വീട്ടിലുണ്ട്. ഉടൻ ആരോഗ്യ പ്രവർത്തകരെത്തി ആശുപത്രിയിലേക്ക് നീക്കും. പരിസരവാസികൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിഭാഗം അധികാരികളും രാമപുരം പഞ്ചായത്ത് അധികൃതരും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us