Advertisment

ബ്ലെഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരള കോവിഡ് പ്ലാസ്മ ദാനത്തിലൂടെ ശ്രദ്ധേയമാകുന്നു

New Update

publive-image

Advertisment

ഡല്‍ഹി: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്ലാസ്മാ ദാനം പ്രതിസന്ധി സ്രഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ബാധിച്ച നിരവധി ആളുകളാണ് കോവിഡ് പ്ലാസ്മയ്ക്കായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

ഈ സാഹചര്യത്തിലാണ് രാജ്യത്തിനകത്തും പുറത്തും രക്തദാനവും പ്ലാസ്മാ ദാനവും നടത്തി അനേകായിരങ്ങൾക്കൾക്ക് ആശ്വാസമായി മാറിയ ബ്ലെഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം കേരള (BPD KERALA) കോവിഡ് പ്ലാസ്മ നൽകാനായി മുന്നിട്ടിറങ്ങിയത്.

ലോക്‌ ഡൗൺ കാലത്ത് 1200 ഓളം റേഷൻ കിറ്റ് നൽകി. ഇപ്പോൾ കോവിഡ് ബാധിച്ച മലയാളികൾക്ക് റേഷൻ കിറ്റ് വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യുന്നു.

നിരവധി പേർക്ക് പ്ലാസ്മ നൽകാനായെങ്കിലും രോഗം ഭേദമായവര്‍ ഇപ്പോഴും പ്ലാസ്മ നൽകാനായി മടി കാണിക്കുകയാണ്. മലയാളികളായ നിരവധി പേർ പ്ലാസ്മക്കായി ദിവസവും ബന്ധപ്പെടുന്ന സാഹചര്യത്തിൽ പ്ലാസ്മ ദാദാക്കളായ ആളുകളെ കണ്ടെത്താൻ സംഘടന അഹോരാത്രം ശ്രമിക്കുകയാണ്.

ഈ ശ്രമങ്ങൾക്ക് പിന്തുണയുമായി ഡെൽഹി പോലീസിലെ സന്തോഷ് മാധവൻ ചന്തൻ ദേവി ഹോസ്പിറ്റലിൽ എത്തി പ്ലാസ്മാ ദാനം നടത്തി. സംഘടന രൂപീകരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ 2850 യൂണിറ്റിൽ കൂടുതൽ രക്തവും 385 ഓളം യൂണിറ്റ് പ്ലേറ്റ്ലറ്റും നൾകിയ ഈ സംഘടനക്ക് കോവിഡ് പ്ലാസമാ ദാനവും ആവിശ്യക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം ആളുകൾ ഇനിയും മുന്നോട്ട് വരണമെന്ന് സംഘടനയുടെ ചെയർമാൻ അനിൽ റ്റികെ അഭ്യർത്ഥിച്ചു.

delhi news
Advertisment