ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി നിരീക്ഷകരെ അയക്കാന്‍ തീരുമാനിച്ചു. ഗുജറാത്ത്, തെലുങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിരീക്ഷകരെ അയയ്ക്കുന്നത്. നാല് സംഘങ്ങളെയാണ് അയയ്ക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു.
/sathyam/media/post_attachments/JlqTpYZ28otk20hfZySp.jpg)
അഡീണല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുക. സൂററ്റ്, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഈ നഗരങ്ങളില്‍ കൊറോണ വൈറസ് വ്യാപനം ഗുരുതരമാണ്.