മഞ്ചേരി: കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന റിമാന്‍ഡ് പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടു. മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍ ജനല്‍ കമ്പി. മുറിച്ചാണ് ഇയാള്‍ രക്ഷപെട്ടത്.
/sathyam/media/post_attachments/wuEVy4voq68OcQXPwOSY.jpg)
വേങ്ങര പൊലീസ് വഞ്ചനക്കേസില്‍ അറസ്റ്റ് ചെയ്ത തൃശൂര്‍ കേച്ചേരി പട്ടിക്കര മനോജ് (മുഹമ്മദ് ആഷിഖ് - 40) ആണ് ബുധന്‍ രാത്രി കടന്നുകളഞ്ഞത്. വീസയ്ക്ക് പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ കഴിഞ്ഞ 23നു ആണ് അറസ്റ്റ് ചെയ്തത്.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ 2നു നെഞ്ച് വേദനയെന്നു പറഞ്ഞതോടെ പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പേ വാര്‍ഡ് കെട്ടിടത്തില്‍ താഴത്തെ നിലയിലെ മുറിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.
ഇയാള്‍ ഓടിപ്പോകാന്‍ സാധ്യത ഉണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് സന്ദേശം ജയില്‍ സൂപ്രണ്ട് രാത്രി 10നു ആശുപത്രി അധികൃതരെ വിളിച്ച് അറിയിച്ചിരുന്നു. രാത്രി പതിനൊന്നോടെ ഇയാള്‍ മുറിയില്‍ ഇല്ലെന്നു കണ്ടെത്തി.